ഹിരോഷിമ - നാഗസാക്കി ദിനം ആചരിക്കുക

.
ഹരിപ്പാട് :ഹിരോഷിമ ദിനം ( ആഗസ്റ്റ് .6) നാഗസാക്കി ദിനം ( ആഗസ്റ്റ് .9)   എന്നിവ സ്കൂള്‍ സയന്‍സ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്. വിദ്യാലയത്തെ സമൂഹവുമായി ബന്ധിപ്പിക്കാനുതകുന്ന  തരത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സ്കൂള്‍ സയന്‍സ് ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാര്‍ ശ്രദ്ധിക്കേണ്ടാതാണ്. യുദ്ധമില്ലാത്ത ലോകത്തേപ്പറ്റിയും യുദ്ധത്തിന്‍റെ ഭീകരതയുമൊക്കെ കുട്ടികള്‍ക്കും സമൂഹത്തിനും തിരിച്ചറിയാന്‍ കഴിയുന്നതാവണം ഓരോ പരിപാടിയുടേയും പ്രധാന ആശയങ്ങള്‍. സ്കൂള്‍ തല ക്വിസ്, യുദ്ധവിരുദ്ധറാലി, സഡാക്കൊ കൊക്കുകളുടെ നിര്‍മാണം എന്നീ പരിപാടികള്‍ക്കും പ്രാധാന്യം നല്‍കാന്‍ ശ്രമിക്കേണ്ടതാണ്. ആഗസ്റ്റ് 6 ന് ആരംഭിച്ച് ആഗസ്റ്റ് 9 ന് സമാപിക്കുന്ന  രീതിയിയില്‍  പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും.ഹിരോഷിമ- നാഗസാക്കി എന്നിവിടങ്ങളിലെ അണ്വായുധ പ്രയോഗത്തിന്‍റെ ഭീകരത കുട്ടികളെ ബോദ്ധ്യപ്പെടുത്തുന്ന വീഡിയോകളുടെ പ്രദര്‍ശനവും ഇതിനോടൊപ്പം ആലോചിക്കാവുന്നതാണ്.

ദേശീയ ശാസ്ത്ര സെമിനാര്‍ മത്സരം -സബ് ജില്ലാതലം സെപ്തംബര്‍ 18 ന്

ഹരിപ്പാട് - ഹൈസ്ക്കൂള്‍ വിഭാഗം കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ദേശീയ ശാസ്ത്ര  സെമിനാര്‍ മത്സരത്തിന് ആഗസ്റ്റ് മാസം തുടക്കം കുറിക്കും. ഇതിന്‍റെ ഭാഗമായുള്ള സ്കൂള്‍ തല മത്സരം  ആഗസ്റ്റ് 14 നകം സംഘടിപ്പിക്കേണ്ടതാണ്. സബ് ജില്ലാതല മത്സരം ആഗസ്റ്റ് 18 ന് രാവിലെ ഹരിപ്പാട് എ. ഇ.ഒ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. ഒരു വിദ്യാലയത്തില്‍ നിന്നും ഒരു കുട്ടിക്ക് മാത്രമെ പങ്കെടുക്കാന്‍ കഴിയു. സബ് ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ പേരുവിവരം ആഗസ്റ്റ് 15 ന് വൈകിട്ട് 5 മണിക്ക് മുമ്പായി സയന്‍ഷ്യാ ഓണ്‍ലൈന്‍ വഴി നല്‍കേണ്ടതാണ്.രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത വിദ്യാലയങ്ങളെ പങ്കെടുപ്പിക്കുന്നതല്ല.  പങ്കെടുക്കുന്ന കുട്ടികള്‍ ലാപ് ടോപ്പ് കൊണ്ടുവരേണ്ടതാണ്. സെമിനാര്‍ വിഷയം -Industrial Revolution 4.0- Are we prepared? താഴെ കൊടുത്തിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കണം മത്സരം സംഘടിപ്പിക്കേണ്ടത്.
ദേശീയ സയന്‍സ് സെമിനാര്‍ മത്സരം- മാര്‍ഗ്ഗനിര്‍ദ്ദേശം ഇവിടുന്ന് ഡൗണ്‍ലോഡ് ചെയ്യുക

ഇന്ന് ചന്ദ്രോത്സവം -2018

ഇന്ന് വൈകിട്ട് 10.44 ന് ആകാശത്ത് ദൃശ്യമാകുന്ന ചന്ദ്രഗ്രഹണം കാണാന്‍ കുട്ടികളില്‍ താല്‍പ്പര്യം സൃഷ്ടിക്കുന്നതിനും ചന്ദ്രഗ്രഹണത്തേപ്പറ്റി കൂടുതല്‍ അറിയുന്നതിനുമായി സ്കൂള്‍ സയന്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കണം. ക്ലാസ്സുകളില്‍ കുട്ടികളോട് ഇന്നത്തെ ചന്ദ്രഗ്രഹണത്തിന്‍റെ പ്രാധാന്യം വിശദീകരിക്കാനും അവര്‍ക്ക് ചന്ദ്രഗ്രഹണത്തേക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശിപ്പിക്കാനും കഴിയണം. ഇതിനുള്ള ലിങ്കുകള്‍ ഇതിനോടൊപ്പം നല്‍കിയിട്ടുണ്ട്