SUB DIST. QUIZ & TALENT SEARCH REGISTRATION

ദേശീയ സെമിനാര്‍ മത്സരം-2019 സ്കൂള്‍ തലം അവസാന തീയതി സെപ്തംബര്‍ 18

സംസ്ഥാനപൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സെമിനാര്‍ മത്സരത്തിന്റെ സ്കൂള്‍ തലം 2019 സെപ്തംബര്‍ 18 ബുധനാഴ്ചയ്ക്കകം സംഘടിപ്പിക്കേണ്ടതാണ്. സ്കൂള്‍തല മത്സരത്തില്‍ മികച്ച വിജയം നേടുന്ന കുട്ടിയുടെ പേരുവിവരം ( ഒരു കുട്ടി ) സെപ്തംബര്‍ 18 ന് വൈകിട്ട് 5 മണിയ്ക്കകം ഓണ്‍ലൈനായി നല്‍കേണ്ടതാണ്.
വിഷയം: Periodic table of Chemical elements: Impact on human welfare
ഇതിന്റെ മാനദണ്ഡങ്ങള്‍ സ്തൂള്‍ മെയിലില്‍ അയച്ചിട്ടുണ്ട്.
ഈ  മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം വിഷയാവതരണം നടത്തേണ്ടത്.
സബ് ജില്ലാതലത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ലാപ്‍ടോപ്പ് കൊണ്ടുവരേണ്ടതാണ്. മുന്‍കൂട്ടി തയ്യാറായി വേണം സബ് ജില്ലാമത്സരത്തില്‍ പങ്കെടുക്കാന്‍. യൂണിഫോം, .‍ഡി കാര്‍ഡ് എന്നിവ ധരിച്ചുകൊണ്ട് മത്സരാര്‍ത്ഥികളെ പങ്കെടുക്കാന്‍ അനുവദിക്കുന്നതല്ല .സ്കൂള്‍ തല വിജയികളുടെ പേരുവിവരം Scientia Online, Sastrarangam ഇവയില്‍ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ സെപ്തംബര്‍ 17 മുതല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അടിയന്തിരമായി ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ സ്കൂള്‍ സയന്‍സ് ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍ , വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് നല്‍കേണ്ടതാണ്

No comments:

Post a Comment