സ്കൂള്‍ സയന്‍സ് ക്ലബ്ബ് രജിസ്ട്രേഷന്‍ അവസാന തീയതി ജൂണ്‍ .22

സ്കൂള്‍   സയന്‍സ് ക്ലബ്ബ് രൂപീകരണം 
"നമ്മൾ ശാസ്ത്രത്തോടൊപ്പം "
 ഹരിപ്പാട് ഉപജില്ലയിലെ വിദ്യാലയങ്ങളിൽ (LP/UP/HS/HSS/VHSS) വിഭാഗങ്ങളിലായി ജൂൺ 21 ന് മുമ്പായി സയൻസ് ക്ലബ്ബുകൾ രൂപീകരിക്കേണ്ടതാണ്. സയൻസ് ക്ലബ്ബ് ഭാരവാഹികളായ കുട്ടികളുടെ പേര്, സയൻസ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എന്നിവരുടെ പേരു  വിവരം ജൂൺ 22നു മുമ്പായി സയൻഷ്യ സയൻസ് ക്ലബ്ബ് പേജു വഴി ഓൺലൈനായി നൽകേണ്ടതാണ്. മാന്വൽ പ്രകാരം ഓരോ വിഭാഗത്തിനും പ്രത്യേകം സയൻസ് ക്ലബ്ബുകൾ രൂപീകരിക്കേണ്ടതും പ്രത്യേകം കോ-ഓർഡിനേറ്റർമാരെ ചുമതലപ്പെടുത്തേണ്ടതുമാണ്.സയന്‍സ് ക്ലബ്ബിന് പ്രത്യേകം ഇ-മെയില്‍ വിലാസമില്ലാത്ത വിദ്യാലയങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം ഇ-മെയില്‍ വിലാസം സയന്‍സ് ക്ലബ്ബിന്‍റെ പേരില്‍ നല്‍കേണ്ടതാണ്. ഓരോ വിഭാഗവും (LP/UP/HS/HSS/VHSS) പ്രത്യേകമായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

No comments:

Post a Comment