ശാസ്ത്ര സഹവാസ ക്യാമ്പ്-2018

ഹരിപ്പാട് : ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ നടുവട്ടം വി.എ​ച്ച്.എസ്.എസ് സയന്‍സ് ക്ലബ്ബിന്‍റെ സഹകരണത്തോടെ  സബ് ജില്ല അടി‌സ്ഥാനത്തില്‍ 2018 ​​ഏപ്രില്‍ 3,4,5 തീയതികളിലായി 6,7,8,9 ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ വെച്ച് ശാസ്ത്ര സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു.സബ് ജില്ലയിലെ യു.പി, ഹൈസ്ക്കൂള്‍ വിഭാഗങ്ങളില്‍ നിന്നായി  2 കുട്ടികള്‍ക്കുവീതം ക്യാമ്പില്‍ പങ്കെടുക്കാം. രാവിലെ 9.30  മുതല്‍ വൈകിട്ട് 4 മണിവരെയാണ് ക്യാമ്പ്. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേര്, ക്ലാസ് , ഫോണ്‍ നമ്പര്‍ എന്നിവ അടിയന്തിരമായി സബ് ജില്ലാ സയന്‍സ് ക്ലബ്ബ് സെക്രട്ടറിയെ അറിയിക്കേണ്ടതാണ്. ശാസ്ത്ര സഹവാസ ക്യാമ്പ് - രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment