സയൻസ് ഫിക്ഷൻ സിനിമാ ഫെസ്റ്റിവൽ - Sci fi-' 18

ഹരിപ്പാട് സബ് ജില്ലാ സയൻസ് ക്ലബ്ബ് അസാസിയേഷൻ, സർവ്വ ശിക്ഷാ അഭിയാൻ, സയൻസ് ഇനിഷ്യേറ്റീവ് എന്നിവയുടെ ആഭിമുഖ്യത്തിൽ 2018 ഏപ്രിൽ 7മുതൽ 12 വരെ ഹരിപ്പാട് BRC യിൽ വെച്ച് യു.പി, ആറു മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി സയൻസ് ഫിക്ഷൻ സിനിമകളുടെ പ്രദർശനം *Scifi-18*, സംഘടിപ്പിക്കുന്നു.ഇതിനോടനുബന്ധിച്ച് സിനിമാപ്രവർത്തകരുമായുള്ള ചർച്ചകൾ,സംവാദങ്ങൾ, സ്ക്രിപ്റ്റ് റൈറ്റിംഗ് തുടങ്ങിയവയും ഉണ്ടാവും.യു.പി.വിഭാഗത്തിൽ നിന്നും 2 കുട്ടികൾക്കും എട്ടാം ക്ലാസ്സിൽ നിന്നും 2 കുട്ടികൾക്കും വീതം ഒരു വിദ്യാലയത്തിൽ നിന്നും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്ന കുട്ടികളുടെ പേര് ക്ലാസ് ഫോൺ നമ്പർ എന്നിവ അടിയന്തിരമായി ഉപജില്ല വിദ്യാഭ്യസ ആഫീസിൽ അറിയിക്കേണ്ടതാണ്.( കുട്ടികൾ ഉച്ചഭക്ഷണം കൊണ്ടുവരേണ്ടതാണ്)  രജസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment