SUB DIST. QUIZ & TALENT SEARCH REGISTRATION

ഫിലിംക്ലബ്ബ് - ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

ഹരിപ്പാട്- സയന്‍സ് ഇനിഷ്യേറ്റീവ്  ഹരിപ്പാട് ബി. ആര്‍.സി യുടെ സഹകരണത്തോടെ ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍  ആരംഭിക്കുന്ന ഫിലിം ക്ലബ്ബിന്‍റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. 2017 ഡിസംബര്‍ 10 ന് രജിസ്ട്രേഷന്‍ അവസാനിക്കും. രജിസ്റ്റര്‍ ചെയ്യുന്ന സ്കൂളുകളിലെ ഫിലിം ക്ലബ്ബുകള്‍ക്കുമാത്രമെ ഫിലിമുകള്‍ സൗജന്യമായി നല്‍കുകയുള്ളു. കുറഞ്ഞത് ഒരു ഫിലിം ക്ലബ്ബില്‍ 25 കുട്ടികളെങ്കിലും ഉണ്ടായിരിക്കണം. എല്‍.സി.‍‍‍ഡി പ്രൊജക്ടര്‍ ഇല്ലാത്ത വിദ്യാലയങ്ങളില്‍ സിനിമ കാണിക്കുന്നതിനുള്ള സൗകര്യം ഹരിപ്പാട് ബി. ആര്‍.സി ചെയ്യും. യു.പി/ എച്ച്.എസ്, എച്ച്.എസ്.എസ് / വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലായിട്ടാണ് ക്ലബ്ബുകള്‍ ആരംഭിക്കുക. ഒരു വിദ്യാലയത്തില്‍ ഒരു ക്ലബ്ബ് രൂപീകരിച്ചാല്‍ മതിയാകും. എല്ലാ വിഭാഗം കുട്ടികള്‍ക്കും അതില്‍ പങ്കാളിത്തം നല്‍കണം. സയന്‍സ് ഫിക്ഷനുകള്‍ക്കാണ് പ്രാധാന്യം നല്‍കുക.ഇതിനൊപ്പം മൂല്യബോധം പ്രദാനം ചെയ്യുന്ന ചിത്രങ്ങള്‍ക്കും പഠനവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ക്കും വിവിധ ഭാഷകളിലെ കലാമൂല്യമുള്ള ചിത്രങ്ങളും മലയാളം സബ് ടൈറ്റിലോടെ പ്രദര്‍ശനത്തിനായി നല്‍കും.കുട്ടികള്‍ക്കായി ഫിലിംഫെസ്റ്റിവലുകളും ശില്പശാലകളും സംഘടിപ്പിക്കും.
                    രജിസ്റ്റര്‍ ചെയ്യുന്ന സ്കൂളുകള്‍ ഈ പേജില്‍ മെനുബാറില്‍ നല്‍ കിയിരിക്കുന്ന Registration ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഫിലിം ക്ലബ്ബിനേപ്പറ്റി കൂടുതല്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment