ആലപ്പുഴ റവന്യൂജില്ല ശാസ്ത്രോത്സവം 8,9,10 തീയതികളില്‍ കായംകുളത്ത്

ഹരിപ്പാട്- ആലപ്പുഴ റവന്യൂജില്ലാ ശാസ്ത്രോത്സവം 2017 നവംബര്‍ 8,9,10 തീയതികളിലായി കായംകുളത്ത് നടക്കും. ഇതില്‍ ശാസ്ത്രമേള നവംബര്‍ 9 ന് കായംകുളം എസ്.എന്‍ വിദ്യാപീഠത്തില്‍ വെച്ചു നടക്കും.

ക്വിസ് മത്സരം , ടാലന്‍റ് സേര്‍ച്ച് പരീക്ഷ എന്നിവ നവംബര്‍ 8 ന് കായകുളം ഗവ. ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.
സമയക്രമം
ക്വിസ്
2017 നവംബര്‍ 8
UP/ HS---10.30 AM
LP ----11.30 AM
HSS ----2.30 PM
TALENT EXAM---2.30 PM
മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റില്‍ റവന്യൂജില്ലാ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.


ഐ.ഡി കാര്‍‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചശേഷം രണ്ടുകോപ്പി ഉപജില്ലാ വിദ്യാഭ്യാസ ആഫീസറേക്കൊണ്ട് സാക്ഷ്യപ്പെടുത്തേണ്ടതാണ്. ജില്ലാ മത്സരത്തില്‍ എത്തുമ്പോള്‍ കുട്ടികള്‍ ഈ രണ്ട് കോപ്പികളും കൊണ്ടുവരേണ്ടതാണ്.
കുട്ടികള്‍ സ്കൂള്‍ യൂണിഫോം, സ്കൂള്‍ ഐ.ഡി കാര്‍ഡ് എന്നിവ ധരിച്ചുകൊണ്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതല്ല


No comments:

Post a Comment