സബ് ജില്ലാ സി.വി.രാമന്‍ ഉപന്യാസ മത്സരം ഒക്ടോബര്‍ 27 ന് ഉച്ചയ്ക്ക് 2 മണിക്ക്


ഹരിപ്പാട്- ഹൈസ്ക്കൂള്‍ വിഭാഗം കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന  ജില്ലാ തല സി.വി.രാമന്‍ ഉപന്യാസമത്സരം ഒക്ടോബര്‍ 27 , വെള്ളി ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ഹരിപ്പാട് ഉപജില്ല വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയത്തില്‍ വെച്ചു നടക്കും.
വിഷയം
1.ശാസ്ത്രവും ശാസ്ത്രബോധവും മനുഷ്യന ന്മയ്ക്ക് (Science and Scientific Attitude for human welfare)
2.മനുഷ്യ ജീവിതത്തില്‍ ജൈവവൈവിദ്ധ്യത്തിന്‍റെ പ്രാധാന്യം (Importance of Biodiversity in human life )
3.ജനപങ്കാളിത്ത മാലിന്യ നിര്‍മ്മാര്‍ജനം-സാദ്ധ്യതകളും പരിമിതികളും (Mass participation in waste management - possibilities and limitations)

ഇതില്‍ ഏതെങ്കിലും ഒരു വിഷയം നറുക്കിട്ടെടുത്തായിരിക്കും ​മത്സര വിഷയം തീരുമാനിക്കുക. ഒരു മണിക്കൂറായിരിക്കും മത്സര സമയം. സ്കൂളില്‍ നിന്നും
ഒരു കുട്ടിക്കുമാത്രമെ പങ്കെടുക്കാനാവുകയുള്ളു. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ഓണ്‍ലൈന്‍ ഫോമിലൂടെ വേണം രജിസ്റ്റര്‍ ചെയ്യാന്‍ C V RAMAN ESSAY COMPETITION ONLINE REGISTRATION  എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഒക്ടോബര്‍ 26 ന് 5 മണിക്ക് മുമ്പായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക

No comments:

Post a Comment