SUB DIST. QUIZ & TALENT SEARCH REGISTRATION

സ്കൂള്‍തല ക്വിസ് മത്സരം ,ടാലന്‍റ് സേര്‍ച്ച് പരീക്ഷാ റിസള്‍ട്ട് ഒക്ടോബര്‍ 3 ന് 4 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം

ഹരിപ്പാട് :  സബ് ജില്ലാതല ശാസ്ത്രോത്സവത്തിനു മുന്നോടിയായി സംഘടിപ്പിച്ച സ്കൂള്‍ തല ക്വിസ് മത്സരം , ടാലന്‍റ് സേര്‍ച്ച് പരീക്ഷ എന്നിവയുടെ റിസള്‍ട്ട് ഒക്ടോബര്‍ 3 ന് 4 മണിക്ക് മുമ്പായി താഴെകൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാലയങ്ങളെ പങ്കെടുപ്പിക്കുന്നതല്ല. 
                     സബ് ജില്ലാ ക്വിസ് മത്സരം , ടാലന്‍റ് സേര്‍ച്ച് പരീക്ഷ എന്നിവ ഒക്ടോബര്‍ 4 ന് രാവിലെ 10 മണിമുതല്‍ പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ വെച്ച് നടക്കും.
സമയക്രമം
 രാവിലെ 10.30 - ക്വിസ് മത്സരം - യു.പി
                     11.30 - ക്വിസ് മത്സരം ഹൈസ്ക്കൂള്‍
  ഉച്ചയ്ക്ക്12.30- ക്വിസ്മത്സരം ഹയര്‍സെക്കന്‍ററി
  ഉച്ചയ്ക്ക് ശേഷം 2 മണി- സയന്‍സ് ടാലന്‍റ് സേര്‍ച്ച് പരീക്ഷ- ഹൈസ്ക്കൂള്‍

മത്സരാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1.സ്കൂള്‍ യൂണിഫോം, ഐ.ഡി കാര്‍ഡ് എന്നിവ ധരിച്ചുകൊണ്ടു വരാന്‍ പാടില്ല. ധരിച്ചുവരുന്നവരെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതല്ല.
2.മത്സരം ആരംഭിക്കുന്നതിന് 30 മിനിട്ടിന് മുമ്പായി കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.വൈകിയെത്തുന്നവരെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതല്ല. മത്സരാര്‍ത്ഥികളും അദ്ധ്യാപകരും കൃത്യമായ സമയക്രമം പാലിക്കേണ്ടതാണ്.
3.സ്കുള്‍ തല റിസള്‍ട്ട് അപ് ലോഡ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോറം ഡൗണ്‍ലോഡ് ചെയ്ത് സ്കൂള്‍ മേലധികാരി ഒപ്പിട്ടുവേണം മത്സരാര്‍ത്ഥികള്‍ എത്തിച്ചേരാന്‍. മതിയായ രേഖകളില്ലാത്ത മത്സരാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതല്ല.

No comments:

Post a Comment