SUB DIST. QUIZ & TALENT SEARCH REGISTRATION

ലോക പരിസ്ഥിതി ദിനാചരണം ,ജൈവവൈവിദ്ധ്യ പാര്‍ക്ക് ഉദ്ഘാടനം - ജൂണ്‍ 5 ന്

ഹരിപ്പാട് - ലോക പരിസ്ഥിതിദിനമായ ജൂണ്‍ 5ന്  സബ് ജില്ലയിലെ  സ്കൂളുകളില്‍ പരിസ്ഥിതി ദിനാചരണവും ജൈവ വൈവിദ്ധ്യ പാര്‍ക്ക് നിര്‍മാണ ഉദ്ഘാടനവും നടക്കും. Connecting People to Nature – in the city and on the land, from the poles to the equator. എന്നതാണ്  ഈ വര്‍ഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം. ഇതിനനുസരിച്ചുള്ള പരിപാടികളാണ് വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കേണ്ടത് .വൃക്ഷത്തൈ വിതരണമെന്ന സ്ഥിരം പരിപാടിക്കുപകരം സമൂഹത്തിലേക്കിറങ്ങി  പൊതു ഇടങ്ങളില്‍ മരം വെച്ചു പിടിപ്പിക്കുന്നതും അതിന്റെ ഉത്തരവാദിത്തം സ്തൂള്‍ എറ്റെടുക്കുന്നതും സമൂഹത്തിനത് തണലാക്കി മാറ്റുന്നതുവരെ സംരക്ഷിക്കുന്ന തരത്തില്‍ ആ പ്രവര്‍ത്തനത്തെ മുന്നോട്ടു കൊണ്ടുപോകാനും കഴിഞ്ഞാല്‍ സ്തൂളിനെ സമൂഹവുമായി ബന്ധിപ്പിക്കാനുള്ള ഒരു നല്ല പ്രവര്‍ത്തനമായി മാറും. സ്കൂളിന്റെ പരിസരത്തുള്ള വീടുകളിലും അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളുമടങ്ങുന്ന സംഘം വൃക്ഷത്തൈ വെച്ചുകൊടുക്കുന്ന പ്രവര്‍ത്തനവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാവുന്നതാണ്.
                                        ജൈവ വൈവിദ്ധ്യ പാര്‍ക്കിന്റെ ഉദ്ഘാടനവും ജൂണ്‍ 5 ന് വിദ്യാലയങ്ങളില്‍ നടക്കണം. വിദ്യാലയം ഒരു പാഠപുസ്തകമെന്ന സങ്കല്പത്തിലേക്ക് ഇതിലൂടെ നമുക്ക് എത്തിച്ചേരാന്‍ കഴിയണം.
ചിത്രശലഭ പാര്‍ക്കും ഇതിനോടൊപ്പം നിര്‍മിക്കാനാവുമോ എന്ന് പരിശോധിക്കണം. ജൈവവൈവിദ്ധ്യപാര്‍ക്കിന് കൃത്യമായ സ്ഥലം കണ്ടെത്താന്‍ കഴിയണം. അവ നന്നായിസംരക്ഷിക്കപ്പെടണം. ഓരോ വിദ്യാലയത്തിലേയും ജൈവ വൈവിദ്ധ്യ പാര്‍ക്കുകള്‍ മറ്റേതിനേക്കാള്‍ മികവുറ്റതായിരിക്കണം. സബ് ജില്ലയിലെ മുഴുവന്‍ സ്കൂളുകളേ‍യും അനേകം ക്ലസ്റ്ററുകള്‍ ചേര്‍ന്ന ഒരു യൂണീറ്റായി സങ്കല്‍പ്പിച്ചുകൊണ്ട്  പരസ്പരമുള്ള പങ്കുവെയ്ക്കലലൂടെ , വിഭവ കൈമാറ്റത്തിലൂടെ ഓരോ വിദ്യാലയത്തിലും മികവുറ്റ ജൈവ വൈവിദ്ധ്യപാര്‍ക്ക് സൃഷ്ടിക്കാന്‍ കഴിയും. ഇതിലുടെ വിദ്യാലയങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം വര്‍ദ്ധിപ്പാക്കാനും ഇത് സഹായിക്കും . ഈ പരിസ്ഥിതി ദിനത്തില്‍ മികവുറ്റ പരിസ്ഥിതി സൗഹൃദവിദ്യാലയമാകാനുള്ള ശ്രമത്തില്‍ നമുക്ക് പങ്കാളികളാകാം.

No comments:

Post a Comment