ഹരിപ്പാട് - ആലപ്പുഴ റവന്യൂജില്ല ശാസ്ത്രമേള നവംബര്‍ 17,18 തീയതികളില്‍ മാവേലിക്കര ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ററിയിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററിയിലുമായി നടക്കും. സബ് ജില്ലാതലത്തില്‍ ഒന്നുംരണ്ടും സ്ഥാനം ലഭിച്ച കുട്ടികള്‍ക്ക് പങ്കെടുക്കാം.പങ്കെടുക്കേണ്ട കുട്ടികള്‍ ഇതില്‍ താഴെയായി നല്‍കിയിരിക്കുന്ന നിശ്ചിത തിരിച്ചറിയല്‍ കാര്‍ഡില്‍ ഫോട്ടോ പതിച്ച് സ്കൂള്‍ മേലധികാരി ഒപ്പിട്ട് മത്സരസമയത്ത് ഹാജരാക്കേണ്ടതാണ്. സ്കൂള്‍ ഐ.ഡി കാര്‍ഡ് ,യൂണിഫോം എന്നിവ അനുവദിക്കുന്നതല്ല. സ്കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് രേഖയായി കണക്കാക്കുന്നതല്ല. കുട്ടികള്‍ക്കുള്ള പാര്‍ട്ടിസിപ്പന്‍റ് കാര്‍ഡ് നവംബര്‍ 17 ന് രാവിലെ മത്സരസ്ഥലത്തുവെച്ച് നല്‍കുന്നതാണ്.ഇതിനായി സബ് ജില്ലാ സെക്രട്ടറിയുമായി ബന്ധപ്പെടേണ്ടതാണ്.
No comments:
Post a Comment