ആലപ്പുഴ- ആലുവാ നിര്‍മലാ ഹയര്‍സെക്കന്‍ററി സ്കൂളില്‍ നടന്ന സംസ്ഥാന ഇന്‍സ്പെയര്‍ എക്സിബിഷനില്‍ ആലപ്പുഴ റവന്യൂജില്ലയില്‍ ഹരിപ്പാട് ഉപജില്ലയിലെ ഗവ.ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ത്ഥി ആദിത്യ ചന്ദ്ര പ്രശാന്ത് ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആകെ 5 കുട്ടികളാണ്ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. വൈദ്യുതി ഉത്പാദിപ്പിക്കുന്ന വിറകടുപ്പാണ് ആദ്യത്തെയെ ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കുന്നതിന് അര്‍ഹനാക്കിയത്. ഒക്ടോബര്‍ മാസം നൂദില്ലി ഐ.ഐ.ടിയില്‍ നടക്കുന്ന ദേശീയ എക്സിബിഷനില്‍ ആദിത്യ പങ്കെടുക്കും.
ആദിത്യയെ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി, സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സെക്രട്ടറി സി.ജി.സന്തോഷ് എന്നിവര്‍ അഭിനന്ദിച്ചു.
No comments:
Post a Comment