SUB DIST. QUIZ & TALENT SEARCH REGISTRATION

സബ് ജില്ലാശാസ്ത്രോത്സവം ഒക്ടോബര്‍ 27,28 തീയതികളില്‍

ഹരിപ്പാട്- സബ് ജില്ലാ ശാസ്ത്രോത്സവം ഒക്ടോബര്‍,27,28 തീയതികളിലായി സി.കെ.എച്ച്.എസ് ചേപ്പാട്, പി.എം.ഡി യുപി.എസ് ചേപ്പാട് എന്നിവിടങ്ങളിലായി സംഘടിപ്പിക്കും. ഇതിന് മുന്നോടിയായുള്ള സ്വാഗതസംഘം രൂപീകരണം  ഒക്ടോബര്‍ 14 ന് രാവിലെ 10.30 ന് സി.കെ.എച്ച്.എസ് എസ്സില്‍ നടക്കും. എല്ലാ സ്കൂള്‍ മേലധികാരികളും പങ്കെടുക്കണം.
                       ഒക്ടോബര്‍ 7 ന് രാവിലെ 10 .30 ന് ഗണിത ക്ലബ്ബിന്‍റെ സ്കൂള്‍ തല കോ- ഓര്‍ഡിനേറ്റര്‍ മാരുടേയും11.30 ന് സ്കൂള്‍ തല സയന്‍സ്ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാരുടേയും  ഉച്ചയ്ക്ക് ശേഷം 2.30 ന് സോഷ്യല്‍ സയന്‍സ് , പ്രവൃത്തിപരിചയം എന്നിവയുടെ സ്കൂള്‍ തല കോ- ഓര്‍ഡിനേറ്റര്‍മാരുടേയും യോഗം എ.ഇ.ഒ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും.LP/UP/HS/HSS/VHSEവിഭാഗങ്ങളിലെ  ബന്ധപ്പെട്ട കോ- ഓര്‍ഡിനേറ്റര്‍മാര്‍ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.
                         ഒക്ടോബര്‍ 18 ന് മുമ്പായി സ്കൂള്‍ തല ശാസ്ത്രോത്സവം സംഘടിപ്പിക്കണം. 
                        ഒക്ടോബര്‍ 10 മുതല്‍ 20 വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ബന്ധപ്പെട്ട സ്കൂളുകള്‍ നടത്തണം. ഒക്ടോബര്‍ 20 ന് വൈകിട്ട് 5 മണിക്ക് ശേഷം രജിസ്ട്രേഷന്‍ അനുവദിക്കുന്നതല്ല. ഒക്ടോബര്‍ 25 ന് രാവിലെ 10 മുതല്‍ 1 വരെ ശാസ്ത്രോത്സവം രജിസ്ട്രേഷന്‍ എ. ഇ.ഒ ആഫീസില്‍ ഉണ്ടായിരിക്കും. സ്കൂളുകള്‍ രജിസ്ട്രേഷന്‍ ഫീസ് അടച്ച് രസീത് കൈപ്പറ്റണം. 
                          കൂടുതല്‍ വിവരങ്ങള്‍ ഒക്ടോബര്‍ 7 ന് കൂടുന്ന സ്കൂള്‍ തല - കോ-ഓര്‍ഡിനേറ്റര്‍മാരുടെ യോഗത്തില്‍ അതാത് സബ് ജില്ലാ  സെക്രട്ടറിമാര്‍ വിശദീകരിക്കും.

No comments:

Post a Comment