ഹരിപ്പാട് : കുട്ടികളില്‍ അന്വേഷണത്വരയും ശാസ്ത്രാഭിമുഖ്യവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഹരിപ്പാട് സബ് ജില്ലയിലെ എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ററി വരെയുള്ള പൊതുവിദ്യാലയങ്ങളില്‍ 2016 ഡിസംബര്‍ 31 വരെ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. വ്യത്യസ്തങ്ങളായ നിരവധി പരിപാടികള്‍ കലണ്ടറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
2016 ജൂലയ് 27 ന് ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയത്തിലെ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സ്കൂള്‍തല കോ- ഓര്‍ഡിനേറ്റര്‍മാരുടെ യോഗം കലണ്ടര്‍ അംഗീകരിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി ടീച്ചറിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സബ് ജില്ലാ സെക്രട്ടറി സി.ജി.സന്തോഷ് പ്രവര്‍ത്തന കലണ്ടര്‍ അവതരിപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ആഫീസ് സീനിയര്‍ സൂപ്രണ്ട് ശ്രീ. പ്രസാദ് യോഗത്തില്‍ പങ്കെടുത്തു.
No comments:
Post a Comment