ഹരിപ്പാട് : സബ് ജില്ലാ സയന്‍സ് ക്ലബ്ബ്അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ചാന്ദ്രദിനമായ ജൂലയ് 21 ന് എല്‍.പി മുതല്‍ ഹൈസ്ക്കൂള്‍ വരെയുള്ള പൊതുവിദ്യാലയങ്ങളില്‍ ചാന്ദ്രദിനാഘോഷം നടക്കും. സ്കൂള്‍ സയന്‍സ് ക്ലബ്ബുകള്‍ അടിയന്തിരമായി യോഗം കൂടി പരിപാടികള്‍ ആസൂത്രണം ചെയ്യണം. ഇതിനോടനുബന്ധിച്ചുള്ള സ്കൂള്‍ തല ക്വിസ് മത്സരം അന്ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സബ് ജില്ലയിലെ എല്ലാ സ്കൂളുകളിലും നടക്കും. ഇതിനുള്ള ചോദ്യപേപ്പറുകള്‍ യു.പി,ഹൈസ്ക്കൂള്‍ വിഭാഗത്തിന്‍റേത് സയന്‍ഷ്യാ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. എല്‍.പി വിഭാഗം ചോദ്യങ്ങള്‍ അതാത് സ്കൂളുകളില്‍ തയ്യാറാക്കണം. വിജയികള്‍ക്കു നല്‍കേണ്ട സര്‍ട്ടിഫിക്കേറ്റിന്‍റെ കോപ്പി ചോദ്യപേപ്പറിനൊപ്പം നല്‍കും. ഇത് ഡൗണ്‍ലോഡ് ചെയ്ത് ലേസര്‍ പ്രിന്‍റെടുത്ത് കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്. ചോദ്യങ്ങള്‍ ഡൗണ്‍ ലോഡ് ചെയ്യാനുള്ള പാസ് വേര്‍ഡ് ജൂലയ് 21 ന് രാവിലെ 11 മണിക്കകം സ്കൂള്‍ മേലധികാരിക്കും സയന്‍സ് ക്ലബ്ബ് സ്കൂള്‍ കോ- ഓര്‍ഡിനേറ്റര്‍ക്കും എസ്.എം,എസ്സായി അയച്ചുതരുന്നതാണ്. നിശ്ചിത സമയത്തിനകം ലഭിക്കാതെ വന്നാല്‍ സബ് ജില്ലാ സെക്രട്ടറിയുമായി ബന്ധപ്പെടേണ്ടതാണ്.
No comments:
Post a Comment