പള്ളിപ്പാട് - പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ വെച്ച് സ്കൂള്‍ സയന്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ജൈവ സാങ്കേതിക വിദ്യയേക്കുറിച്ച് പ്രഭാഷണം സംഘടിപ്പിക്കുന്നു. പ്രശസ്ത ഗവേഷകയും ദുബായ് ബയോഇമ്മ്യൂണിന്‍റെമോളിക്കുലര്‍ സ്പെഷ്യലിസ്റ്റും സൊസൈറ്റി ഫോര്‍ എഡ്യൂക്കേഷന്‍ആന്‍റ് സയന്‍റഫിക് റിസര്‍ച്ചിന്‍റെ സെക്രട്ടറിജനറലുമായ ഡോ.ജിക്കുജോസ് പ്രഭാഷണം നടത്തുന്നു.വിഷയം : ജൈവസാങ്കേതികവിദ്യയും പ്രയോഗവും :ഊര്‍ജ്ജ കാര്‍ഷിക മേഖലകളിലെ സ്വാധീനവും ഭാവി പ്രതീക്ഷകളും. 2016 ജൂണ്‍ 25 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ് ആഡിറ്റോറിയത്തിലാണ് പ്രഭാഷണം സംഘടിപ്പിച്ചിട്ടുള്ളത്. പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം. സംശയനിവാരണത്തിനുള്ള അവസരവും ഉണ്ടാകും. പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകരും കുട്ടികളും ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
No comments:
Post a Comment