ഹരിപ്പാട് - ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്‍റെ മുഖ്യ തീമായി യു.എന്‍.ഇ.പി തീരുമാനിച്ചിട്ടുള്ളത് “Fight Against the Illegal Trade in Wildlife” എന്നതാണ്. ജൂണ്‍ 5 അവധി ദിവസമായതിനാല്‍ ജൂണ്‍ 6 നാണ് വിദ്യാലയങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് വിദ്യാലയങ്ങള്‍ തനത് പരിപാടികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കേണ്ടതാണ്. ക്വിസ് മത്സരം, ഉപന്യാസം,ചിത്ര രചനാ മത്സരം, ചുമര്‍ ചിത്രരചന തുടങ്ങി വ്യത്യസ്തമായ പരിപാടികള്‍ ഇതിനോടൊപ്പം സംഘടിപ്പിക്കാം . സ്കൂളുകളില്‍ വൃക്ഷത്തൈ നടുന്നത് ഉള്‍പ്പെടെയുള്ള പരിപാടിയും ഇതിനൊടൊപ്പം സംഘടിപ്പിച്ചാല്‍ നന്നായിരിക്കും. സമൂഹവുമായി ബന്ധപ്പെട്ടുള്ള പരിപാടികളും സംഘടിപ്പിക്കാന്‍ ശ്രമിക്കണം. കാരണം നമ്മുടെ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ ബോദ്ധ്യപ്പെടുത്താനുള്ള അവസരമായി ഇത്തരം ദിവസങ്ങളെ പ്രയോജനപ്പെടുത്താന്‍ ഓരോ വിദ്യാലയത്തിനും കഴിയണം. നമ്മുടെ പ്രവര്‍ത്തനങ്ങളെ ക്ലാസ് മുറിയുടെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുക്കാതെ ജനശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ വ്യത്യസ്തമായ രീതിയില്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കാന്‍ ശ്രദ്ധിക്കണം. വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആനുകാലികങ്ങളില്‍ ലഭ്യമാണ്. ഇത് അദ്ധ്യാപകര്‍ മനസ്സിലാക്കി സ്കൂള്‍ അസംബ്ലിയില്‍ അവതരിപ്പിച്ചാല്‍ നന്നായിരിക്കും.ചില ലിങ്കുകള്‍ ഇതിനോടൊപ്പം നല്‍കിയിട്ടുണ്ട്.
No comments:
Post a Comment