ഹരിപ്പാട് -ഹരിപ്പാട് സബ് ജില്ലയിലെ യു.പി വിഭാഗം ശാസ്ത്രാദ്ധ്യാപകരുടെ കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് വിജ്ഞാന്‍ പ്രസാറിന്‍റെ സയന്‍ക്ലബ്ബുകളുടെ ദേശീയ നെറ്റ് വര്‍ക്കിലേക്ക് അംഗമാവുകയാണ്. ഇതിനു മുന്നോടിയായി ഇതിലെ അംഗങ്ങളായ അദ്ധ്യാപകരുടെ പേരും , അവര്‍ ജോലി ചെയ്യുന്ന സ്കൂളിന്‍റെ വിലാസം എന്നിവ എത്രയും പെട്ടെന്ന് സയന്‍സ് ഇനിഷ്യേറ്റീവിന്‍റെ സബ് ജില്ലാ കോ- ഓര്‍ഡിറേറ്ററായ സി.ജി. സന്തോഷിന്‍റെ മൊബൈല്‍ നമ്പറിലേക്ക് അടിയന്തിരമായി എസ്.എം.എസ് ചെയ്യേണ്ടതാണ്. നാഷണല്‍ നെറ്റ് വര്‍ക്കില്‍ അംഗമാകുന്നതോടെ കൂടുതല്‍ ശാസ്ത്ര പരിപാടികള്‍ നടത്തുന്നതിനുള്ള റിസോഴ്സ് പേഴ്സണ്‍സിനെ ഉള്‍പ്പെടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
No comments:
Post a Comment