ഹരിപ്പാട് - ഹരിപ്പാട് ഉപജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ശാസ്ത്രദിനാഘോഷപരിപാടിയാ ഇന്‍ഡെവര്‍ -16 ന് ഫെബ്രുവരി 1 ന് നടുവട്ടം വി.എച്ച്,എസ്സില്‍ തുടക്കം. ഇതിനോടനുബന്ധിച്ച് സയന്‍സ് എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. സബ് ജില്ലയിലെ 58 സ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുക്കും.
സ്കൂള്‍ സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍മാരുടെ ശ്രദ്ധയ്ക്ക്
സബ് ജില്ലയിലെ എല്ലാ സ്കൂളില്‍ നിന്നും പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ സ്കൂള്‍സയന്‍സ് ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാര്‍ ശ്രദ്ധിക്കേണ്ടതാണ്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ , ജില്ലാ വിദ്യാഭ്യാസ ആഫീസര്‍,ഡയറ്റ് ഫാക്കല്‍റ്റി തുടങ്ങിയവര്‍ ഉദ്ഘാടനപരിപാടിയില്‍ പങ്കെടുക്കുന്നു.
ഓരോ സ്കൂളില്‍ നിന്നും പരമാവധികുട്ടികളെ പങ്കെടുപ്പിക്കണം.2016 ഫെബ്രുവരി 1,2 ( തിങ്കള്‍ , ചൊവ്വ) തിരുവനന്തപുരം വിക്രംസാരാഭായി സ്പേസ് സെന്‍റര്‍, സയന്‍സ് ആന്‍റ് ടെക്നോളജി മ്യൂസിയം തിരുവനന്തപുരം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന എക്സിബിഷനിലേക്ക് കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. കുട്ടികളെ പ്രദര്‍ശനം കാണുന്നതിനായി കൊണ്ടുവരേണ്ടതാണ്.
പ്രദര്‍ശനത്തേകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി 9446815354 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പരിപാടികളുടെ വിശദവിവരങ്ങള്‍
പരിപാടികളുടെ വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടീസുകള്‍ സ്കൂളുകളില്‍ എത്തിക്കും. മത്സര പരിപാടികളുടെ സമയക്രമവും ശാസ്ത്രപ്രഭാഷണങ്ങളുടെ സമയക്രമവും ഇതിനോടൊപ്പം നല്‍കിയിട്ടുണ്ട്. വിഷയങ്ങള്‍ അതാത് സമയങ്ങളില്‍ സയന്‍ഷ്യവഴി പ്രസിദ്ധീകരിക്കും.മത്സരങ്ങളുടെ റിസള്‍ട്ട് സയന്‍ഷ്യ ഓണ്‍ലൈന്‍ വഴി നിശ്ചിതസമയപരിധിക്കുള്ളില്‍ നല്‍കേണ്ടതാണ്.
No comments:
Post a Comment