ഹരിപ്പാട് -ഹരിപ്പാട് സബ് ജില്ലയിലെ 1 മുതല്‍ 8 വരെയുള്ള എഴുത്തും വായനയും അറിയാത്ത കുട്ടികളെ അക്ഷരം പഠിപ്പിക്കുന്ന സ്കൂള്‍ തല സാക്ഷരതാ പരിപാടിയായ അക്ഷരജ്യോതിയുടെ പ്രവര്‍ത്തനം ആരംഭിച്ചു.ജനുവരി 1 ന് ആരംഭിച്ച് 26 ന് സാക്ഷരതാ പ്രഖ്യാപനത്തോടെ പരിപാടി അവസാനിക്കും. ഉച്ചയ്ക്ക് 1മണിമുതല്‍ 1.30 വരെയുള്ള സമയങ്ങളില്‍ കുട്ടികളുടെ സഹായത്തോടെ രൂപീകരിക്കുന്ന അക്ഷരസേനയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സര്‍വ്വ ശിക്ഷാ അഭിയാന്‍, ഹരിപ്പാട്, സബ് ജില്ലാസയന്‍സ്ക്ലബ്ബ് അസോസിയേഷന്‍ , സബ് ജില്ല മാത്സ് ക്ലബ്ബ് അസോസിയേഷന്‍ , സബ് ജില്ലാ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ . വിദ്യാരംഗം , സയന്‍സ് ഇനിഷ്യേറ്റീവ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് അക്ഷരജ്യോതി ആരംഭിച്ചിട്ടുള്ളത്.മൂന്നു ഘട്ടമായിട്ടാണ് അക്ഷരജ്യോതി സംഘടിപ്പിക്കുന്നത്. ഇതിനുള്ള മാര്‍ഗ്ഗരേഖയും ഒന്നാം ഘട്ട മൊഡ്യൂളും പ്രസിദ്ധീകരിച്ചു
No comments:
Post a Comment