SUB DIST. QUIZ & TALENT SEARCH REGISTRATION

സബ് ജില്ല സയന്‍സ് ക്വിസ് , ടാലന്‍റ് സേര്‍ച്ച് പരീക്ഷ ഒക്ടോബര്‍ 29 ന്

ഹരിപ്പാട് - ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന യുപി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം ക്വിസ് മത്സരവും ടാലന്‍റ് സേര്‍ച്ച് പരീക്ഷ( എച്ച്.എസ്)യും ഒക്ടോബര്‍ 29 ന് ഹരിപ്പാട് എ. ഇ.ഒ ആഫീസിന്‍റെ പുതിയ കെട്ടിടത്തില്‍ വെച്ച് നടക്കും. സമയക്രമം. രാവിലെ 10 മണി യു. പി ക്വിസ് 11.30 എച്ച്.എസ് ക്വിസ് 1.30 ന് എച്ച്.എസ്.എസ് ക്വിസ്, ടാലന്‍റ് സേര്‍ച്ച് പരീക്ഷ ( എച്ച്.എസ്). കുട്ടികള്‍ മത്സരങ്ങള്‍ക്ക് 30 മിനിട്ടിന് മുമ്പായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. സ്കൂള്‍ യൂണിഫോം, ഐ‍.‍.. ഡി കാര്‍ഡ് എന്നിവ ധരിക്കാന്‍ പാടില്ല.
 രജിസ്ട്രേഷനില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സബ് ജില്ലാ മത്സരത്തിന് സയന്‍സ് ക്ലബ്ബിന്‍റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കൂടാതെ സബ് ജില്ലാ ശാസ്ത്രമേളയ്ക്കൊപ്പം സ്കൂള്‍ തല വിജയിയായ കുട്ടിയുടെ പേര് നല്‍കേണ്ടതാണ്.അല്ലാത്ത പക്ഷം ശാസ്ത്രമേളയുടെ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടും. മാത്രവുമല്ല ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള സോഫ്റ്റ് വെയറില്‍ പേര് ലഭ്യമാകണമെങ്കില്‍ ശാസ്ത്രോത്സവത്തിന്‍റെ വെബ്സൈറ്റിലും സ്കൂള്‍ തല ക്വിസ് മത്സരം , ടാലന്‍റ് സേര്‍ച്ച് എന്നിവയില്‍ സ്കൂള്‍ തലത്തില്‍ വിജയിച്ച കുട്ടിയുടെ പേര് നിര്‍ബന്ധപൂര്‍വ്വം നല്‍കേണ്ടതാണ്.
( ഒക്ടോബര്‍ 29 ന് നടക്കുന്ന മത്സരങ്ങളുടെ സബ് ജില്ലാ രജിസ്ട്രേഷനുവേണ്ടി നല‍്‍കുന്ന ഇ- മെയിലില്‍ നിങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായെങ്കില്‍ അത് അറിയിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിക്കുന്നതാണ്. ദയവായി ഇ -മെയില്‍ പരിശോധിക്കുക )

No comments:

Post a Comment