ഹരിപ്പാട് -ഹരിപ്പാട് ഉപജില്ലാ ശാസ്ത്രോത്സവം 2015 നവംബര്‍ 12,13 തീയതികളില്‍ കാര്‍ത്തികപ്പള്ളി ഗവ.യു.പി സ്കൂള്‍ , സെന്‍റ് തോമസ് എച്ച്.എസ്.എസ് കാര്‍ത്തികപ്പള്ളി എന്നിവിടങ്ങളിലായി നടക്കും. നവംബര്‍ 12 ന് കാര്‍ത്തികപ്പള്ളി ഗവ.യു.പി സ്കൂളില്‍ സാമൂഹ്യ ശാസ്ത്രമേളയും സെന്‍റ് തോമസ് എച്ച്.എസ്.എസ് കാര്‍ത്തികപ്പള്ളിയില്‍ ശാസ്ത്രമേളയുമാണ് നടക്കുന്നത്. നവംബര്‍ 13 ന് കാര്‍ത്തികപ്പള്ളി ഗവ.യു.പി സ്കൂളില്‍ ഗണിതശാസ്ത്രമേളയുംസെന്‍റ് തോമസ് എച്ച്.എസ്.എസ് കാര്‍ത്തികപ്പള്ളിയില്‍ പ്രവൃത്തി പരിചയവും നടക്കും. നവംബര്‍ 12 ന്സെന്‍റ് തോമസ് എച്ച്.എസ്.എസ് കാര്‍ത്തികപ്പള്ളിയില്‍ വെച്ച് ഐ.ടി മേളയും സംഘടിപ്പിക്കും. ശാസത്രോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്ടേഷന്‍ നവംബര്‍ 2. ന് വൈകിട്ട് 5 മണിക്കകം പൂര്‍ത്തീകരിക്കേണ്ടതാണ്. അതിനുശേഷം രജിസ്ട്രേഷന്‍ അനുവദിക്കുന്നതല്ല.
ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1.യു.പി., എച്ച്.എസ്,എച്ച്.എസ്.എസ്/ വിച്ച്.എസ്.ഇ കുട്ടികള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന തീമിനനുസരിച്ചാണ് തയ്യാറാകേണ്ടത്.
2. പ്രോഡക്ട് ഓറിയന്‍റഡ് പ്രദര്‍ശനവസ്തുക്കളുടെ സൈസ് -122 സെ.മീx 122 സെ.മീx 122 സെ.മീx 100 സെ.മീ ആയിരിക്കും. ഇത് പാലിക്കേണ്ടതാണ്
No comments:
Post a Comment