ഹരിപ്പാട് - ഹരിപ്പാട് ഉപജില്ലാ സി.വി.രാമന്‍ ഉപന്യാസ മത്സരം ഒക്ടോബര്‍ 15 ന് രാവിലെ 11 മണിക്ക് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ വെച്ച് നടക്കും. സ്കൂള്‍ തലത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികള്‍ക്ക് സബ് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാം. പ്രസിദ്ധപ്പെടുത്തിയ വിഷയങ്ങളില്‍ ഒരെണ്ണം നറുക്കിട്ടെടുക്കും. കുട്ടികള്‍ രാവിലെ 10.30 നകം സ്കൂളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ സമയത്ത് ഡൗണ്‍ലോഡ് ചെയ്ത ഫോമില്‍ സ്കൂള്‍ മേലധികാരി ഒപ്പിട്ടത് മത്സര സമയത്ത് കുട്ടികള്‍ ഹാജരാക്കേണ്ടതാണ്. മത്സരം ആരംഭിച്ചുകഴിഞ്ഞാല്‍ താമസിച്ചെത്തുന്ന മത്സരാര്‍ത്ഥികളെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതല്ല.
No comments:
Post a Comment