ഹരിപ്പാട് -ശാസ്ത്രോത്സവത്തിനു മുന്നോടിയായി നടക്കുന്ന ക്വിസ് മത്സരത്തിന്‍റേയും ടാലന്‍റ് സേര്‍ച്ച് പരീക്ഷയുടേയും സ്കൂള്‍ തല മത്സരം ഒക്ടോബര്‍ 14, 15 തീയതികളില്‍ നടക്കും. സ്കൂള്‍ തല മത്സരത്തില്‍ വിജയിക്കുന്ന കുട്ടികള്‍ക്കാണ് സബ് ജില്ലാ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ക്വിസ് മത്സരങ്ങള്‍ യു.പി, എച്ച്.എസ്, എച്ച്,എസ്.എസ് / വി.എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങളിലായി നടക്കും. ടാലന്‍റ് സേര്‍ച്ച് പരീക്ഷ ഹൈസ്ക്കൂള്‍ വിഭാഗം കുട്ടികള്‍ക്കുമാത്രമേയുള്ളു. ക്വിസ് മത്സരം, ടാലന്‍റ് സേര്‍ച്ച് പരീക്ഷയുടെ ചോദ്യങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും. ടാലന്‍റ് സേര്‍ച്ച് പരീക്ഷയുടെ ചോദ്യങ്ങള്‍ മുന്‍കൂട്ടി സ്കൂളുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കോപ്പിയെടുത്ത് സൂക്ഷിക്കേണ്ടതാണ്. പരീക്ഷയില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികളും ഉത്തരങ്ങള്‍ ചോദ്യപേപ്പറിലാണ് രേഖപ്പെടുത്തേണ്ടത്. ഓരോ കുട്ടിക്കും പ്രത്യേകം ചോദ്യപേപ്പറുകള്‍ നല്‍കണം.
ക്വിസ് മത്സരം - യു.പി, എച്ച്.എസ്./എച്ച്.എസ്.എസ് / വി.എച്ച്.എസ്.എസ്- 2015 ഒക്ടോബര്‍ 14, ഉച്ചയ്ക്ക് ശേഷം 2 മണി
ടാലന്‍റ് സേര്‍ച്ച് - എച്ച്.എസ് വിഭാഗം - 2015 ഒക്ടോബര്‍ 15 ഉച്ചയ്ക്ക് ശേഷം 2 മണി.
ആലപ്പുഴ ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍റെ മേല്‍ നോട്ടത്തില്‍ ഒരേ സമയം ഒരേ ചോദ്യപേപ്പര്‍ ഉപയോഗിച്ച്ജില്ലമുഴുവന്‍ മത്സരങ്ങള്‍ നടത്തുന്നതിനാല്‍ സമയക്രമം ,തീയതി എന്നിവ കൃത്യമായി പാലിക്കാന്‍ സ്കൂള്‍ അധികാരികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്.
No comments:
Post a Comment