SUB DIST. QUIZ & TALENT SEARCH REGISTRATION

നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളേജില്‍ സ്പേസ് എക്സിബിഷന്‍ കാണാന്‍ സ്കൂള്‍ കുട്ടികള്‍ക്ക് അവസരം

ഹരിപ്പാട് - നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളേജിന്റെ ആഭിമുഖ്യത്തില്‍ 2015 സെപ്തംബര്‍ 17, 18 തീയതികളില്‍ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററിന്‍റെ  സഹകരണത്തോടെ സ്പേസ്  എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. സബ് ജില്ലയിലെ സ്കൂളുകളിലെ കുട്ടികള്‍ക്ക് ഇത് കാണുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ള സ്കൂളുകള്‍ രാവിലെ 10 മുതല്‍ കുട്ടികളുമായി സന്ദര്‍ശിക്കാവുന്നതാണ്. പ്രവേശനഫീസില്ല. ഈ അവസരം സബ് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

No comments:

Post a Comment