ഹരിപ്പാട് -ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സി.വി.രാമന്‍ ഉപന്യാസ മത്സരത്തിന്‍റെ വിഷയങ്ങള്‍ പ്രസിദ്ധീകരിച്ചു. സ്കൂളൂകള്‍ സെപ്തംബര്‍ മൂന്നാം വാരത്തിനു മുമ്പായി സ്കൂള്‍ തല മത്സരങ്ങള്‍ സംഘടിപ്പിക്കേണ്ടതാണ്. മത്സരസമയത്ത് താഴെക്കൊടുത്തിരിക്കുന്ന മൂന്ന് വിഷയങ്ങളില്‍ ഒന്ന് നറുക്കിട്ടുവേണം മത്സരം നടത്താന്‍.
വിഷയങ്ങള്‍
1.ശാസ്ത്രീയ ഭൂവിനിയോഗം നല്ല നാളേയ്ക്ക്
(Scientific land usage for a better future )
2.പ്രകാശ സാങ്കേതികവിദ്യകളുടെ ഭാവി
( Future of Light based Technology )
3. ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ മായവും രാസവസ്തുക്കളുടെ ദുരുപയോഗവും
(Food Adulterations and misuse of Chemicals )
സ്കൂള്‍ തലത്തില്‍ നടത്തുന്ന മത്സരത്തിന്‍റെ അടിസ്ഥാനത്തില്‍തന്നെവേണം സബ് ജില്ലാ മത്സരത്തിനുള്ള വിജയിയെ കണ്ടെത്താന്‍.. സബ് ജില്ലാ മത്സരത്തിന്‍റെ സ്ഥലവും തീയതിയും പിന്നീട് അറിയിക്കും.
No comments:
Post a Comment