ഹരിപ്പാട് -ഇന്‍സ്പെയര്‍ അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള കുട്ടികളുടെ പേരുവിവരം നല്‍കേണ്ടതീയതി ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു. ഹരിപ്പാട് സബ് ജില്ലയില്‍ നിന്നും ഇതുവരെ 3 ഹൈസ്ക്കൂളുകള്‍ മാത്രമെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള. യു.പി വിഭാഗം സ്കൂളുകളൊന്നും തന്നെ ഇതുവരെയും രജിസ്റ്റര്‍ ചെയ്തിട്ടില്ലായെന്ന് ഐടി@സ്കൂളിന്‍റെ അറിയിപ്പില്‍ പറയുന്നു. രജിസ്ട്രേഷന്‍ കാര്യത്തില്‍ സ്കൂളുകളക്ക് തെറ്റു പറ്റിയിട്ടുള്ളതായി മനസ്സിലാക്കുന്നു. കഴിഞ്ഞവര്‍ഷം സ്കൂളുകള്‍ വണ്‍ടൈം രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ളതിനാല്‍ ഇനി പുതിയ രജിസ്ട്രേഷന്‍ ആവശ്യമില്ല. രജിസ്റ്റര്‍ ചെയ്ത സമയത്ത് ലഭിച്ച യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് സൈറ്റില്‍ പ്രവേശിക്കുകയും അവിടെ കുട്ടികളുടെ പേര് നല്‍കുകയുമാണ് വേണ്ടത്. ഇതിനു പകരം യൂസര്‍നെയിമും പാസ് വേഡും മറന്നു പോയി എന്ന കാരണത്താല്‍ പുതിയതായി യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുന്നതായി കാണുന്നു. നിലവില്‍ സ്കൂള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ ഇങ്ങനെയുള്ള രജിസ്ട്രേഷന്‍ അംഗീകരിക്കപ്പെടുന്നതായി കാണുന്നില്ല. യൂസര്‍നെയിമും പാസ് വേഡും മറന്നുപോയിട്ടുള്ള ഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകള്‍ 9447467479 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ യൂസര്നെയിമും പാസ് വേഡും ലഭിക്കുന്നതാണ്. ഈ അവസരം ഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
No comments:
Post a Comment