ഹരിപ്പാട് -ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഹരിപ്പാട് ഉപജില്ലാസെമിനാര്‍ മത്സരത്തിന്‍റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. സ്കൂള്‍ തല മത്സരത്തില്‍ വിജയിച്ച ഒരു കുട്ടിക്കുമാത്രമെ സബ് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. ആഗസ്റ്റ് 17 ന് വൈകിട്ട് 5 മണിവരെയാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള സമയം അനുവദിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാത്ത സ്കൂളുകളെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതല്ല. സയന്‍ഷ്യയുടെ സയന്‍സ് ക്ലബ്ബ് പേജിലെ രജിസ്ടേഷനില്‍ ക്ലിക്ക് ചെയ്ത് സയന്‍ഷ്യ ഓണ്‍ലൈനിലെ സെമിനാര്‍ കോമ്പറ്റീഷനില്‍ ക്ലിക്ക് ചെയ്താണ് രജിസ്ട്രേഷന്‍ പൂര്‍ത്തീയാക്കേണ്ടത്. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചതിനുശേഷം ലഭിക്കുന്ന രജിസ്ട്രേഷന്‍ ഫോം പ്രിന്‍റെടുത്ത് സ്കൂള്‍ മേലധികാരി ഒപ്പിട്ടു മത്സരാര്‍ത്ഥി കൊണ്ടുവരേണ്ടതാണ്. മത്സരം നടക്കുന്ന സ്ഥലവും തീയതിയും പിന്നീട് അറിയിക്കുന്നതാണ്.
No comments:
Post a Comment