ഹരിപ്പാട്-ഇന്‍സ്പെയര്‍ അവാര്‍ഡിന് അര്‍ഹരായ കുട്ടികള്‍ക്കുള്ള പരിശീലന ക്ലാസ് ജൂലയ് 25 ന് രാവിലെ 10 മണിക്ക് ഹരിപ്പാട് ബോയ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ വെച്ചു നടക്കും. കുട്ടികളും ഗൈഡായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകരും രാവിലെ തന്നെ എത്തിച്ചേരേണ്ടതാണ്. കുട്ടികള്‍ അവരുടെ ആശയങ്ങള്‍ വിദഗ്ദസമിതിക്കുമുന്നില്‍ അവതരിപ്പിക്കാന്‍ തയ്യാറായിവേണം എത്തിച്ചേരേണ്ടത്. യുവശാസ്ത്രജ്ഞനുള്ള ദേശീയ അവാര്‍ഡ് ജേതാവായ ഡോ.നാഗേന്ദ്രപ്രഭു ആണ് പരീശീലനത്തിന് നേതൃത്വം നല്‍കുന്നത്. ഹരിപ്പാട് , അമ്പലപ്പുഴ സബ് ജില്ലകളിലെ കുട്ടികളാണ് പരീശീലനത്തില്‍ പങ്കെടുക്കേണ്ടത്. അവാര്‍ഡിന് അര്‍ഹരായ കുട്ടികളെ പരിശീലന പരിപാടിയുടെ വിവരങ്ങള്‍ പ്രഥമാദ്ധ്യാപകര്‍ അറിയിക്കേണ്ടതാണ്
No comments:
Post a Comment