ഗ്രീന്‍വെയ്ന്‍ -സയന്‍സ് ഇനിഷ്യേറ്റീവ് ബട്ടര്‍ഫ്ലൈ പാര്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഹരിപ്പാട്- ഗ്രീന്‍ കാമ്പസ് ക്ലീന്‍ കാമ്പസ് പരിപാടിയുടെ രണ്ടാം ഘട്ടമായി പ്രസിദ്ധ പരിസ്ഥിതി സംഘടനയായ ഗ്രീന്‍വെയ്നുമായി ചേര്‍ന്ന് ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ സൗജന്യമായി ബട്ടര്‍ഫ്ലൈപാര്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്നു. ഗ്രീന്‍ കാമ്പസ് ക്ലീന്‍കാമ്പസ് പരിപാടി നടപ്പിലാക്കിയ സ്കൂളുകള്‍ക്കാണ് മുന്‍ഗണന. സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ ഈ പരിപാടിക്ക് മേല്‍നോട്ടം വഹിക്കും. ആഴ്ചയില്‍ ഒരു സ്കൂളില്‍ വീതമാണ് പാര്‍ക്ക് സ്ഥാപിക്കുക. ഇതിനുള്ള ചെടികളും സാങ്കേതിക സഹായവും ഗ്രീന്‍വെയ്ന്‍ നല്‍കും.സ്കൂളുകള്‍ക്കാണ് ഇതിന്‍റെ സംരക്ഷണ ചുമതല. ഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകളിലും വഴിയോരങ്ങളിലുമായി 5000 തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പരിപാടിയും ഗ്രീന്‍ കാമ്പസ് ക്ലീന്‍കാമ്പസ് പരിപാടിയുടെ ഭാഗമായി നടപ്പാക്കാനുള്ള ചര്‍ച്ചനടന്നുവരുന്നു
.
രജിസ്ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment