ഹരിപ്പാട് - സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സയന്‍സ് ഇനിഷ്യേറ്റീവ് ,മാതൃഭൂമി സീഡ് എന്നിവയുടെ സഹകരണത്തോടെ ഹരിപ്പാട് ഉപജില്ലയിലെ എല്‍.പി മുതല്‍ ഹയര്‍സെക്കന്‍റെറി വരെയുള്ള സ്കൂളുകളില്‍ നടപ്പാക്കുന്ന സംയോജിത മാലിന്യ നിര്‍മ്മാര്‍ജന പരിപാടിയായ ക്ലീന്‍ കാമ്പസ് ഗ്രീന്‍ കാമ്പസ് പരിപാടി ഒക്ടോബര്‍ 7 ന് ഔപചാരികമായി സ്കൂളുകളില്‍ ആരംഭിക്കും. ഇതിനു തുടര്‍ച്ചയായി ഒക്ടോബര്‍ 8 ന് സ്കൂളുകളില്‍ മോണിറ്ററിംഗ് സമിതി നിലവില്‍ വരണം. ഒക്ടോബര്‍ 9 ന് ഹരിതസേന രൂപീകരിക്കുകയുംഒക്ടോബര്‍ 9 ന്ചുമതലകള്‍ തീരുമാനിക്കുകയും പ്രവര്‍ത്തനകലണ്ടര്‍ അവതരിപ്പിക്കുകയും വേണം. ഒക്ടോബര്‍ 2 മുതല്‍ മാര്‍ച്ച് 31 വരെയാണ് പദ്ധതി കാലയളവെങ്കിലും തുടര്‍ച്ചയായി വന്ന അവധിമൂലമാണ് തീയതി ഒക്ടോബര്‍ 7 ലേക്ക് മാറ്റിയത്. വിശദമായ ടൈംടേബിള്‍ ഇതിനോടൊപ്പം കൊടുക്കുന്നു
ടൈംടേബിള്‍
ടൈംടേബിള്‍
No comments:
Post a Comment