ഹരിപ്പാട് - ഇന്‍സ് പെയര്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട് പുതിയ നോമിനേഷനുള്ള അവസാനതീയതി ജൂലയ് 31 ന് അവസാനിക്കുന്നതോടെ ഹരിപ്പാട് സബ് ജില്ലയിലെ മുതുകുളം എച്ച്.എസ്.എസ്, സി.കെ.എച്ച്.എസ് ചേപ്പാട് ,ജി.എച്ച്.എസ്.എസ് ആയാപറമ്പ് എന്നീ ഹൈസക്കൂളുകള്‍ ഒഴികെ സബ് ജില്ലയിലെ മറ്റ് ഹൈസ്ക്കൂളുകളുടെ രജിസ്ട്രേഷന്‍ പൂര്‍ണമാകാത്തതിനാല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല.സബ് ജില്ലയിലെ യു.പി. സ്കൂളുകളില്‍ ഒരെണ്ണംപോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടവയുടെ കൂട്ടത്തിലില്ല .ചെയ്യേണ്ട പ്രോസസ് പൂര്‍ണമാക്കാത്തതാണ് രജിസ്റ്റര്‍ ചെയ്യപ്പെടാത്തതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുട്ടികളുടെ ഫോട്ടോയുള്‍പ്പെടെയുള്ള വിവരങ്ങള്‍ പൂര്‍ണമായും നല്‍കിയതിനുശേഷം അവസാനം വരുന്നവിന്‍ഡോയില്‍ Forwarded to DA എന്ന ഐക്കണില്‍ ക്ലിക്കുചെയ്യുമ്പോള്‍ മാത്രമെ രജിസ്ട്രേഷന്‍ പൂര്‍ണമാവുകയുള്ളു.അപ്പോള്‍ "Thank you ! Your application has been successfully forwarded to District Authority (DA) for its approval. Your application code for future reference is ..." എന്നൊരു സന്ദേശം പ്രത്യക്ഷപ്പെടും . എങ്കില്‍ മാത്രമെ നിങ്ങളുടെ സ്കൂളിന്റെ രജിസ്ട്രേഷന്‍ പൂര്‍ണമാവുകയുള്ളു. ചെയ്യുന്നതെങ്ങനെയെന്നറിയാനുള്ള ഹാന്‍ഡ് ബുക്ക് ഇതിനോടൊപ്പം നല്‍കിയിട്ടുണ്ട്. ഇവിടെക്ലിക്കുചെയ്ത് വായിക്കുക.
![]() |
ഈ വിന്‍ഡോ പ്രത്യക്ഷപ്പെടും. ഇതിലുള്ള Forwarded to DA എന്ന ഐക്കണില്‍ ക്ലിക്കുചെയ്യുക |
No comments:
Post a Comment