ഹരിപ്പാട് - 2014 - 15 അദ്ധ്യയനവര്‍ഷത്തേക്ക് ഇന്‍സ് പെയര്‍ അവാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തുന്നതിനായി കുട്ടികളുടെ പേരുകള്‍ ഓണ്‍ലൈനായി നല്‍കേണ്ട അവസാനതീയതി 2014ജൂലയ് 25. ഈ തീയതിക്കുള്ളില്‍ 6 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ പേരുവിവരവും അവരുടെ പ്രവര്‍ത്തനത്തേപ്പറ്റിയുള്ള വിവരങ്ങള്‍ ഇതിനായുള്ള പ്രത്യേകം വെബ് സൈറ്റിലേക്ക് അതത് സ്കൂള്‍ മേലധികാരിയുടെ ഉത്തരവാദിത്തത്തില്‍ ചുമതലപ്പെടുത്തിയിട്ടുള്ള അദ്ധ്യാപകന്റെ നേതൃത്വത്തില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. ഇതിനായി 6 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലെ പേരു നല്‍കേണ്ട കുട്ടികളുടെ പേരും അവരുടെ മുന്‍ഗണാക്രമവും നിശ്ചയിക്കേണ്ടതുമാണ്. ഇത് അപ് ലോഡ് ചെയ്യന്നതിന് സമയമെടുക്കുമെന്നതിനാല്‍ അവസാനനിമിഷം വരെ കാത്തിരിക്കാതെ മുന്‍കൂട്ടിത്തന്നെ ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കേണ്ടതാണെന്ന് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ അറിയിപ്പില്‍ പറയുന്നു.
No comments:
Post a Comment