SUB DIST. QUIZ & TALENT SEARCH REGISTRATION

ഇന്‍സ് പെയര്‍ നോമിനേഷന്‍ ഹരിപ്പാട് സബ് ജില്ലയില്‍ പൂര്‍ത്തീകരിക്കാത്ത സ്കൂളുകള്‍ നിരവധി. യു.പി സ്കൂളുകള്‍ക്ക് സഹായവുമായി ഐ.ടി അറ്റ് സ്കൂളിന്റെ ഇന്‍സ് പെയര്‍ ക്ലിനിക്ക് ആഗസ്റ്റ് 7 ന്


ഹരിപ്പാട് - ഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകളില്‍ ഇന്‍സ് പെയര്‍ നോമിനേഷന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇനിയും നിരവധി സ്കൂളുകള്‍. പൂര്‍ത്തീകരിക്കാത്ത സ്കൂളുകള്‍ ആഗസ്റ്റ് 15 നകം നിര്‍ബന്ധപൂര്‍വ്വം പൂര്‍ത്തീകരിക്കണമെന്ന് ഡി.ഡിയുടെ കര്‍ശന നിര്‍ദ്ദേശം. നോമിനേഷന്‍ പൂര്‍ത്തീകരിക്കാത്ത സ്കൂളുകളെ സഹായിക്കാനായി  ഐ.ടി അറ്റ് സ്കൂളിന്റെ  ഇന്‍സ് പെയര്‍ ക്ലിനിക്ക് ആഗസ്റ്റ് 7 ന് ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ രാവിലെ 10 മണിമുതല്‍ നടക്കും. ഹൈസ്ക്കൂളുകള്‍ സ്വന്തമായി നോമിനേഷന്‍ പ്രക്രിയപൂര്‍ത്തീകരിക്കേണ്ടതാണ്. ക്ലിനിക്കില്‍ പങ്കെടുക്കേണ്ട സ്കൂളുകള്‍ താഴെ കൊടുത്തിരിക്കുന്ന  ലിസ്റ്റ് പരിശോധിച്ച് തങ്ങളുടെ സ്കൂളുകള്‍ ഉണ്ടോയെന്ന് ഉറപ്പു വരുത്തേണ്ടതാണ്.അല്ലാത്ത പക്ഷം യു.പി സ്കൂളുകള്‍ നോമിനേഷന്‍ നല്‍കുന്നതിനാവശ്യമായ വിവരങ്ങളുമായി ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ എത്തിച്ചേരേണ്ടതാണ്. കൊണ്ടുവരേണ്ട വിവരങ്ങള്‍

1.Student Name
2.Parent Name
3.Gender
4.Date of birth
5.UID No.
6.Class in which studying
7.Category ( SC/ST/ OBC/OEC)
8.Project Title
9.Project Synopsis
10.Project Guide
11.Subject Name
12.E-mail address ( Not Mandatory)
നോമിനേഷന്‍ പൂര്‍ത്തിയായ സ്കൂളുകളേക്കുറിച്ചുള്ള ഏറ്റവും പുതിയവിവരത്തിനായി ഇവിടെ ക്ലിക്കുചെയ്യുക

No comments:

Post a Comment