SUB DIST. QUIZ & TALENT SEARCH REGISTRATION

ഹരിപ്പാട് സബ് ജില്ലയില്‍ പരിസ്ഥിതി ദിനാഘോഷം ജൂണ്‍ 4,5 തീയതികളില്‍

ഹരിപ്പാട് - സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍, സയന്‍സ് ഇനിഷ്യേറ്റീവ് , മാതൃഭൂമി സീഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതി ദിന പരിപാടികള്‍ ഹരിപ്പാട് സബ് ജില്ലയിലെ എല്‍.പി ,.യു.പി , ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്ററി  വിഭാഗങ്ങളിലായി നടക്കും. ജൂണ്‍ 4ന് യു.പി , എച്ച്.എസ് , എച്ച്. എസ്.എസ് വിഭാഗങ്ങള്‍ക്കായി  രാവിലെ 10.30 ന് ചിത്രരചനാമത്സരം നടക്കും 11.30 ന് സ്കൂള്‍ തല ഉപന്യാസമത്സരം സംഘടിപ്പിക്കും (രണ്ടിന്റേയും വിഷയങ്ങള്‍ ജൂണ്‍ 3ന് പ്രസിദ്ധപ്പെടുത്തും ) അന്ന് ഉച്ചയ്ക്ക് ശേഷം 2.45 മുതല്‍ എല്‍.പി, യു.പി ,എച്ച്.എസ് . എച്ച്.എസ്.എസ് വിഭാഗങ്ങള്‍ക്കായി ക്വിസ് മത്സരം നടക്കുന്നതാണ്. ചോദ്യങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കും. ഇതിന്റെ യൂസര്‍ നെയിം , പാസ് വേര്‍ഡ് എന്നിവ സ്കൂള്‍ മേലധികാരികള്‍ക്ക് എസ്.എം.എസ് സന്ദേശം വഴി ലഭ്യമാക്കും. ജൂണ്‍ 5ന് രാവിലെ സ്കൂള്‍ അസംബ്ലിയില്‍ പരിസ്ഥിതിദിനസന്ദേശം, കുട്ടികളുടെ പ്രസംഗം , വൃക്ഷത്തൈ വിതരണോദ്ഘാടനം, വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് വിതരണം എന്നിവ സംഘടിപ്പിക്കേണ്ടതാണ്. വിജയികള്‍ക്കുവേണ്ട സര്‍ട്ടിഫിക്കേറ്റുകള്‍ ഓണ്‍ലൈനായി ജൂണ്‍ 3 മുതല്‍ ലഭ്യമാകും. ആവശ്യമുള്ള സ്കൂളുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പുറത്തുകൊടുത്ത് പ്രിന്റ് എടുക്കണം. ജൂണ്‍5 ന് പരിസ്ഥിതി ദിനറാലിസ്കൂളുകളില്‍ സംഘടിപ്പിക്കും. രാവിലെ 10 നും 11 നും ഇടയ്ക്കൂള്ള സമയത്ത് സ്കൂളുകളില്‍ വൃക്ഷത്തൈ നടും. ഒപ്പം സ്കൂളുകളില്‍ കൃഷിയില്ല്‍ താല്പര്യമുള്ള കുട്ടികറിവേപ്പിന്റെ തൈ നടും. ഹരിപ്പാട് സബ് ജില്ലയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലേയും സയന്‍സ് ക്ലബ്ബുകള്‍ നിര്‍ബന്ധമായും പരിപാടികള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണെന്ന് സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ അറിയിപ്പില്‍ പറയുന്നു
----------------------------------------------------------------------------------------------------------
                                               മത്സരത്തിനുള്ള വിഷയങ്ങള്‍ 
---------------------------------------------------------------------------------------------------------
യു.പി 
2014 ജൂണ്‍ 4, രാവിലെ 10 .30 മുതല്‍
പെയിന്റിംഗ് - വിഷയം -മരവും മനുഷ്യനും
11.30 മുതല്‍
ഉപന്യാസം -മാനവ പുരോഗതിയും അന്തരീക്ഷമലിനീകരണവും
ഉച്ചയ്ക്ക് ശേഷം 2.45 മുതല്‍ ക്വിസ് മത്സരം
ഹൈസ്ക്കൂള്‍ വിഭാഗം
2014 ജൂണ്‍ 4, രാവിലെ 10 .30 മുതല്‍
പെയിന്റിംഗ് -വിഷയം - അന്തരീക്ഷമലിനീകരണം
11.30 മുതല്‍
ഉപന്യാസം -പാരിസ്ഥിതിക സന്തുലാനാവസ്ഥയില്‍ അന്തരീക്ഷമലിനീകരണം വരുത്തുന്ന മാറ്റം
ഉച്ചയ്ക്ക് ശേഷം 2.45 മുതല്‍ ക്വിസ് മത്സരം
(മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ ജൂണ്‍ 5 ന് നല്‍കേണ്ടതാണ് )

No comments:

Post a Comment