ഹരിപ്പാട് - ഹരിപ്പാട് സബ് ജില്ലയിലെ എല്‍. പി മുതല്‍ ഹൈസ്ക്കൂള്‍ വരെയുള്ള സ്കൂളുകളിലെ സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍മാരുടെ യോഗം ജൂണ്‍7 ശനിയാഴ്ച രാവിലെ 10 മുതല്‍ ഹരിപ്പാട് ഗവ.യുപി സ്കൂളില്‍ നടക്കും. എല്ലാ സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍മാരും കൃത്യസമയത്തു തന്നെ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.
ഹൈസ്ക്കൂളുകളില്‍ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്നതിന്റെ അടിസ്ഥാനത്തില്‍ മാന്വല്‍ പ്രകാരം ഹരിപ്പാട് സബ് ജില്ലയിലെ എല്ലാ ഹൈസ്ക്കൂളുകളിലും യു. പി , ഹൈസ്ക്കൂള്‍ വിഭാഗങ്ങളില്‍ ഇനിമുതല്‍ പ്രത്യേകം സയന്‍സ് ക്ലബ്ബുകള്‍ രൂപീകരിക്കേണ്ടതാണെന്ന് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ അറിയിപ്പില്‍ പറയുന്നു. ഇതിന്റെ കോ- ഓര്‍ഡിനേറ്റര്‍മാരായി അതാത് വിഭാഗങ്ങളിലെ ശാസ്ത്രാദ്ധ്യാപകര്‍ക്ക് ചുമതല നല്‍കേണ്ടതാണ്. സബ് ജില്ലയിലെ 12 ഹൈസ്ക്കൂളുകളില്‍ രണ്ടെണ്ണം ഒഴികെ മറ്റു ഹൈസ്ക്കൂളുകളിലെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്ന സബ് ജില്ല സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ വിലയിരുത്തലാണ് മാന്വലിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള തീരുമാനത്തിനു പിന്നില്‍. ഇത് നടപ്പാക്കുന്നതോടെ കൂടുതല്‍ കുട്ടികള്‍ക്ക് സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനാവും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഹരിപ്പാട് സബ് ജില്ലയിലെ യു.പി സ്കൂളുകളില്‍ എല്‍. പി വിഭാഗത്തിനായി ബാലശാസ്ത്രവേദിയും യു.പി വിഭാഗത്തിനുമാത്രമായി സയന്‍സ് ക്ലബ്ബും പ്രത്യേകം പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

No comments:
Post a Comment