ഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകളില്‍ ജൂണ്‍ 16 മുതല്‍ ലാബ് ശാക്തീകരണപരിപാടി ' ലാബ് -2014'

ഹരിപ്പാട് - ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ് , സയന്‍സ് ഇനിഷ്യേറ്റീവ് എന്നിവയുടെ സഹകരണത്തോടെ എല്‍. പി മുതല്‍ ഹൈസ്ക്കൂള് വരെയുള്ള മുഴുവന്‍ സ്കൂളുകളിലേയും സയന്‍സ് ലാബുകള്‍ ബഹുജനപിന്തുണയോടെ ശാക്തീകരിക്കുന്ന ലാബ് -2014 ജൂണ്‍ 16 മുതല്‍ ആരംഭിക്കും '.നമുക്ക് കുട്ടികളെ ശാസ്ത്രജ്ഞരാക്കാം ' എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം സബ് ജില്ലയിലെ 58 സ്കൂളുകളും അവിടുത്തെ സയന്‍സ് ക്ലബ്ബുകളും അദ്ധ്യാപകരും പി.ടി.എ , എസ്.എം.സികള്‍ സമൂഹം എന്നിവരുടെ പിന്തുണയോടെയാവും പരിപാടി നടപ്പാക്കുക. 4 ഘട്ടങ്ങളായി നടപ്പാക്കുന്ന ഈ പരിപാടിയുടെ ഓരോ ഘട്ടത്തിലും ശക്തമായ മോണിട്ടറിംഗും ഉണ്ടാകും. ഡയറ്റിന്റെ നേതൃത്വത്തില്‍ ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, എ.ഇ.ഒ , ബി.പി.ഒ തുടങ്ങിയവരടങ്ങുന്ന മോണിട്ടറിംഗ് വിഭാഗം സ്കൂളുകള്‍ സന്ദര്‍ശിക്കുകയും ലാബ് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും. ഈ പരിപാടി പൂര്‍ത്തിയാകുന്നതോടെ ഹരിപ്പാട് സബ് ജില്ലയിലെ എല്ലാ സ്കൂളുകളിലേയും ശാസ്ത്രലാബുകള്‍ പാഠപുസ്തകങ്ങള്‍ക്കനുസൃതമായി രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പരിപാടിയുടെ വിജയത്തിനായി സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന് എല്ലാവരുടേയും സഹായസഹകരണം അഭ്യര്‍ത്ഥിച്ചു.
'ലാബ് -2014'- ഒന്നാം ഘട്ടം ടൈംടേബിള്‍
തീയതി | പങ്കാളിത്തം | പ്രവര്‍ത്തനം |
ജൂണ്‍ 16 | അദ്ധ്യാപകര്‍, സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ | ലാബ് ശുചീകരണം |
ജൂണ്‍ 17 | അദ്ധ്യാപകര്‍, സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ | പഴകിയരാസവസ്തുക്കള്,
ഉപയോഗശൂന്യമായ ഉപകരണങ്ങള്‍
എന്നിവ വേര്‍തിരിക്കുന്നു |
ജൂണ്‍ 18 | അദ്ധ്യാപകര്‍, സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ | ഉപയോഗയോഗ്യമായ രാസവസ്തുക്കള്‍
ലേബല്‍ ചെയ്യുന്നു
ഉപകരണങ്ങള്‍ വൃത്തിയാക്കുന്നു |
ജൂണ്‍ 19 | അദ്ധ്യാപകര്‍, സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ | രാസവസ്തുക്കളുടേയും
ഉപകരണങ്ങളുടേയും
തരം തിരിക്കല്‍നിശ്ചിതസ്ഥലത്ത്
ക്രമീകരിക്കല്‍ |
ജൂണ്‍ 20 | അദ്ധ്യാപകര്‍ | യു.പിഎച്ച്.എസ് ക്ലാസ്സുകളിലെ
ശാസ്ത്ര പാഠപുസ്തകങ്ങളുമായ.
ബന്ധപ്പെട്ടഉപകരണങ്ങളും
രാസവസ്തുക്കളും ഉണ്ടോയെന്ന്
പരിശോധിക്കുന്നു |
ജൂണ്‍ 21 | അദ്ധ്യാപകര്‍ | പാഠപുസ്തകവുമായിബന്ധപ്പെട്ട്
ലാബില്‍ ഇല്ലാത്തവ ലിസ്റ്റ് ചെയ്യുന്നു |
ജൂണ്‍ 23 | ഹെഡ്മാസ്റ്റര് / ഹെഡ്മിസ്ട്രസ് | വൈകിട്ട് 4 മണിക്കുമുമ്പായി ലാബില്‍
ഇല്ലാത്തവയുടെ ലിസ്റ്റ്
എ.ഇ.ഒയില്‍ എത്തിക്കുന്നു |
No comments:
Post a Comment