SUB DIST. QUIZ & TALENT SEARCH REGISTRATION

ബാലശാസ്ത്രവേദി , സയന്‍സ് ക്ലബ്ബ് രജിസ്ട്രേഷന്‍ അവസാനതീയതി ജൂണ്‍ 13, വെള്ളിയാഴ്ച

ഹരിപ്പാട് - ഹരിപ്പാട് സബ് ജില്ലയിലെ എല്‍. പി മുതല്‍ ഹയര്‍സെക്കന്ററിവരെയുള്ള സ്കൂളുകളിലെ ബാലശാസ്ത്രവേദി , സയന്‍സ് ക്ലബ്ബുകള്‍ ജൂണ്‍ 13 നകം രൂപീകരിക്കേണ്ടതും അവയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തേണ്ടതുമാണ്. ഹൈസ്ക്കൂളുകളില്‍ മാന്വല്‍ പ്രകാരം യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ക്കായി പ്രത്യേകം സയന്‍സ് ക്ലബ്ബുകള്‍ രൂപീകരിക്കേണ്ടതും രജിസ്ട്രേഷന്‍ പ്രത്യേകം നടത്തേണ്ടതുമാണ്. ഇതിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരായി അതാത് വിഭാഗത്തിലെ അദ്ധ്യാപകര്‍ക്ക് ചുമതല നല്‍കേണ്ടതുമാണ്.സയന്‍സ് ക്ലബ്ബുകളുടെ സുഗമമായ നടത്തിപ്പിന് എല്ലാ അദ്ധ്യാപകരുടേയും സഹകരണം സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു. ക്ലബ്ബുകളുടെ രജിസ്ട്രേഷന്‍ കൃത്യസമയത്തുതന്നെ പൂര്‍ത്തീകരിക്കാന്‍ എല്ലാ ശാസ്ത്രാദ്ധ്യാപകരും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഭ്യര്‍ത്ഥനയില്‍ പറയുന്നു

No comments:

Post a Comment