SUB DIST. QUIZ & TALENT SEARCH REGISTRATION

ഫെബ്രുവരി 24 ന് ശാസ്ത്ര-2014 സബ് ജില്ലാതലമത്സരങ്ങള്‍ നങ്ങ്യാര്‍ കുളങ്ങര യു.പി.എസ്സില്‍

ഹരിപ്പാട് : ശാസ്ത്ര-2014നോടനുബന്ധിച്ചു നടന്ന സ്കൂള്‍ തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തിനര്‍ഹരായ കുട്ടികള്‍ക്കുള്ള സബ് ജില്ലാ തല മത്സരം ഫെബ്രുവരി 24 ന് രാവിലെ 10 മുതല്‍ നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി സ്കൂളില്‍ നടക്കും. സ്കൂള്‍തല മത്സരങ്ങളില്‍ വിജയിച്ചിട്ടുള്ളതും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചതുമായ കുട്ടികളെ മാത്രമെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയുള്ളു. മത്സരാര്‍ത്ഥികള്‍ സ്കൂള്‍ മേലധികാരികള്‍ സാക്ഷ്യപ്പെടുത്തിയ രേഖകളുമായിവേണം മത്സരത്തിന് എത്തിച്ചേരാന്‍ . കൃത്യസമയത്തുതന്നെ മത്സരാര്‍ത്ഥികള്‍ എത്തിച്ചേരേണ്ടതാണ്. വൈകിയെത്തുന്നവരെ യാതൊരുകാരണവശാലും മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതല്ല.
മത്സര ഇനങ്ങളും സമയക്രമവും
രാവിലെ 10 മണി - ക്വിസ്
                               എല്‍‍ പി,യു.പി , എച്ച്,എസ്, എച്ച്.എസ്.എസ്

രാവിലെ 11 മണി -  പെയിന്റിംഗ്   ത്സരം
                                എല്‍‍ പി,യു.പി , എച്ച്,എസ്, എച്ച്.എസ്.എസ് -
(എല്‍ .പി വിഭാഗം -ക്രയോണ്‍സ് , യു.പി വിഭാഗം - ക്രയോണ്‍സ് , വാട്ടര്‍കളര്‍ എന്നിവയില്‍ ഏതെങ്കിലും എച്ച്.എസ് , എച്ച്.എസ്.എസ് വിഭാഗം കുട്ടികള്‍  വാട്ടര്‍കളര്‍ ഇവ ഉപയോഗിച്ചായിരിക്കണം ചിത്രങ്ങള്‍ പെയിന്റ് ചെയ്യേണ്ടത്.)
                                പ്രസംഗമത്സരം
                                (യു.പി ,എച്ച്.എസ് ) 

 ഉച്ചയ്ക്ക് 2മണി -       ഉപന്യാസമത്സരം
                                യു.പി , എച്ച്,എസ്, എച്ച്.എസ്.എസ്

No comments:

Post a Comment