ഹരിപ്പാട് : ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സയന്‍സ് ഇനിഷ്യേറ്റീവ് ,കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ,മാതൃഭുമി സീഡ് എന്നിവയുടെ സഹകരണത്തോടെ സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ സംഘടിപ്പിച്ച ശാസ്ത്ര -2014 ,ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 ന് വീയപുരം ഗവ.ഹൈസ്ക്കൂളില്‍ സമാപിക്കും. സമ്മേളനത്തില്‍ സ്കൂള്‍ എസ്.എം .സി ചെയര്‍മാന്‍ സി.പ്രസാദ് അദ്ധ്യക്ഷതവഹിക്കും. സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ. ആര്‍ വിനോദിനി സ്വാഗതം പറയും. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളേജ് ഭൗതിക ശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സി. ഇന്ദിരാദേവി ശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഗവ.എഞ്ചിനിയറിംഗ് കോളേജ് അസോ.പ്രൊഫസര്‍ കെ.എസ്.സിബി 'വിസ്മയിപ്പിക്കുന്നശാസ്ത്രം 'എന്നവിഷയത്തെ അടിസ്ഥാനമാക്കി പ്രഭാഷണം നടത്തും.
ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി , ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ.ആര്‍ .വിശ്വംഭരന്‍ ,സീനിയര്‍ അസിസ്റ്റന്റ് തോമസ് മാത്യൂസ് ,സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സെക്രട്ടറി സി.ജി.സന്തോഷ്,എസ്. എം.സി വൈസ് ചെയര്‍മാന്‍ എം. ഹാഷിം ,സബ് ജില്ലാ ജോ.സെക്രട്ടറി എ.എസ് .വിമല എന്നിവര്‍ സമ്മേളനത്തില്‍ സംസാരിക്കും.
സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി പി. മിനിമോള്‍ യോഗത്തില്‍ കൃതജ്ഞത രേഖപ്പെടുത്തും.
ഇതിനോടനുബന്ധിച്ച് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ നിന്നും ശാസ്ത്ര മേഖലയില്‍ മികച്ച ശാസ്ത്രനേട്ടങ്ങള്‍ കൈവരിച്ച ഏഴോളം കുട്ടികളെ സമ്മേളനത്തില്‍ അനുമോദിക്കും. നങ്ങ്യാര്‍ കുളങ്ങരയില്‍ വെച്ചുനടന്ന സബ് ജില്ലാ മത്സരങ്ങളില്‍ വിജയികളായവര്‍ക്കും സമ്മേളനത്തില്‍ സമ്മാനദാനം നിര്‍വ്വഹിക്കും.
No comments:
Post a Comment