SUB DIST. QUIZ & TALENT SEARCH REGISTRATION

മികച്ച സയന്‍സ് ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു

വീയപുരം : ഹരിപ്പാട് സബ് ജില്ലയിലെ യു.പി, എച്ച്.എസ് വിഭാഗങ്ങളിലെ ഏറ്റവും മികച്ച സയന്‍സ് ക്ലബ്ബുകള്‍ക്കുള്ള അവാര്‍‍ഡ് ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28 ന് ശാസ്ത്ര -2014 ന്റെ സമാപനസമ്മേളനത്തില്‍ ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ .കെ. ചന്ദ്രമതി ടീച്ചര്‍ പ്രഖ്യാപിച്ചു. ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 3 സ്കളുകള്‍ക്കും യു.പി വിഭാഗത്തില്‍ ഒരു സ്കൂളിനുമാണ് അവാര്‍‍ഡ് നല്‍കുക.ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഗവ.എച്ച്.എസ് വീയപുരം, ബി.ബി എച്ച്.എസ് നങ്ങ്യാര്‍കുളങ്ങര, ഗവ. ബോയ്സ് എച്ച്.എസ്.എസ് ഹരിപ്പാട് എന്നീ സ്കൂളുകള്‍ക്കും യു.പി വിഭാഗത്തില്‍ ഗവ.യു.പി സ്കൂള്‍ നങ്ങ്യാര്‍ കുളങ്ങരയ്ക്കുമാണ് അവാര്‍ഡ് ലഭിക്കുക.

No comments:

Post a Comment