
ഹരിപ്പാട് : ശാസ്ത്ര-2014 നോടനുബന്ധിച്ച് നടക്കുന്ന സ്കൂള്‍തല പെയിന്റിംഗ് മത്സരത്തിന്റെ വിഷയങ്ങള്‍പ്രസിദ്ധീകരിച്ചു. രണ്ടു വിഷയങ്ങള്‍ നല്‍കും. മത്സരസമയത്ത് ഇതില്‍ ഒരെണ്ണം നറുക്കിട്ടെടുക്കണം.കുട്ടികള്‍ക്കു വരയ്ക്കാനുള്ള പേപ്പര്‍ സ്കൂളില്‍ നിന്നും ലഭ്യമാക്കണം. ഫെബ്രുവരി 19 നുരാവിലെ 10.30 നാണ് മത്സരം സ്കൂളുകളില്‍ ആരംഭിക്കുക. മത്സരത്തിന്റെ റിസള്‍ട്ട് ഫെബ്രുവരി 20 നകം പ്രസിദ്ധീകരിക്കണം.
ഫെബ്രുവരി 21 ന് വൈകിട്ട് 5 മണിക്കകം സയന്‍ഷ്യ ഓണ്‍ലൈന്‍വഴി ഒന്നാം സ്ഥാനം ലഭിച്ചകുട്ടിയുടെ വിവരങ്ങള്‍ നല്‍കണം. സബ് ജില്ലാ മത്സരത്തിന് എത്തിച്ചേരുമ്പോള്‍ സ്കൂളില്‍ ഒന്നാം സ്ഥാനം ലഭിച്ച കുട്ടിയുടെ ചിത്രം ഏല്പിക്കേണ്ടതാണ്. എല്‍ . പി,യു.പി, ഹൈസ്ക്കൂള്‍ ,ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്.
വിഷയങ്ങള്‍
എല്‍ . പി
ഇഷ്ടപ്പെട്ട ജീവജാലങ്ങള്‍
ചെടികളും പൂക്കളും ശലഭങ്ങളും
യു.പി വിഭാഗം
ജീവികളുടെ ആഹാരശൃംഖല
ഊര്‍ജ്ജസംരക്ഷണം
എച്ച്.എസ്
ജലാശയമലിനീകരണം
പ്രകൃതി നമ്മുടെ സുഹൃത്ത്
എച്ച്.എസ്.എസ്
ശാസ്ത്രവും സമൂഹവും
മലിനീകരിക്കപ്പെടുന്ന റോഡുകള്‍
No comments:
Post a Comment