ശാസ്ത്ര -2014 നോടനുബന്ധിച്ച് ഫെബ്രുവരി 12 ,ബുധനാഴ്ച ഉച്ചയ്ക്കുശേഷം 2.30 ന് നടക്കുന്ന ഉപന്യാസമത്സരങ്ങളുടെ വിഷയങ്ങള്‍ പ്രസിദ്ധീകരിച്ചു. മൂന്നുവിഷയങ്ങളും കുട്ടികള്‍ക്കു മുന്‍കൂട്ടി നല്കുകയും ഇവയില്‍ ഒന്ന് മത്സര സമയത്ത് നറുക്കിട്ടെടുക്കുകയും വേണം. 4 മണിവരെയാണ് എഴുതാനുള്ള സമയം.
മത്സരത്തിന്റെ റിസള്‍ട്ട് ഫെബ്രുവരി 14 നകം പ്രഖ്യാപിക്കേണ്ടതും ഫെബ്രുവരി 15ന് വൈകിട്ട് 5 മണിക്കകം ഒന്നാം സ്ഥാനം ലഭിച്ച കുട്ടിയുടെ വിവരങ്ങള്‍ സയന്‍ഷ്യാ ഓണ്‍ലൈന്‍ വഴി നല്കേണ്ടതുമാണ്. യു.പി, എച്ച്.എസ്, എച്ച്,എസ്,എസ് / വി.എച്ച്.എസ്.എസ് വിഭാഗങ്ങള്‍ക്കുമാത്രമെ സ്കൂള്‍തല ഉപന്യാസ മത്സരം ഉണ്ടാവുകയുള്ളു.
വിഷയംയു.പി
1.സാമൂഹ്യപുരോഗതിയില്‍ ശാസ്ത്രത്തിന്റെ പങ്ക്
2.ആധുനിക ഭാരത്തിന്റെ ശാസ്ത്ര പുരോഗതി
3.അന്ധവിശ്വാസങ്ങളും ശാസ്ത്രീയമനോഭാവവും
എച്ച്.എസ്
1.ശാസ്ത്രവിദ്യാഭ്യാസവും വിവരസാങ്കേതിക വിദ്യയും
2. ശാസ്ത്രവും സാമൂഹ്യമാറ്റവും
3.സ്വാതന്ത്ര്യാനന്തര ഇന്ത്യയും ശാസ്ത്രനേട്ടങ്ങളും
എച്ച്.എസ്.എസ് / വി.എച്ച്.എസ്.എസ്
1.സ്ഥായിയായവികസനത്തില്‍ ശാസ്ത്രത്തിനുള്ള പങ്ക്
2.ജനിതക വിളകളും ഭക്ഷ്യസുരക്ഷയും - പ്രതീക്ഷകളും ആശങ്കകളും
3.ശാസ്ത്രവിദ്യാഭ്യാസം നേരിടുന്ന പ്രശ്നങ്ങള്‍ , പരിഹാരങ്ങള്‍
No comments:
Post a Comment