SUB DIST. QUIZ & TALENT SEARCH REGISTRATION

സബ് ജില്ല ശാസ്ത്ര- ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേള ഒക്ടോബര്‍ 30,31 തീയതികളില്‍ മുതുകുളം വി.എച്ച്.എസ്.എസ്സില്‍.ശാസ്ത്രമേള 31 ന്

ഹരിപ്പാട് -ഹരിപ്പാട് സബ് ജില്ല ശാസ്ത്ര- ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയമേള  ഒക്ടോബര്‍ 30,31 തീയതികളില്‍ മുതുകുളം വി.എച്ച്.എസ്.എസ്സില്‍ വെച്ചു നടക്കും.സ്കൂളുകള്‍ ക്ലബ്ബുകളുടെ അഫിലേയഷന്‍ ഫീസ് ഒക്ടോബര്‍ 22 നകം പൂര്‍ത്തീകരിക്കണം. യു.പി -75 രൂപ എച്ച്.എസ് -200 രൂപ, എച്ച്.എസ്.എസ് -300 രൂപ ഈ ക്രമത്തില്‍ ഒരോ വിഭാത്തിനും അഫിലിയേഷന്‍ ഫീസ് നല്‍കേണ്ടതാണ്. ഒക്ടോബര്‍ 20 ന് മുമ്പായി സ്കൂള്‍ തലമേള നടത്തി ഒക്ടോബര്‍ 25 നകം സബ് ജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ്. രജിസ്ട്രേഷന്‍ സമയത്ത് ഓരോ കുട്ടിയും നിശ്ചിത തുക രജിസ്ട്രേഷന്‍ ഫീസായി നല്‍കണം. ഒക്ടോബര്‍ 25 ന് എല്ലാവിഭാഗങ്ങളുടേയും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കും.ല്‍ കുട്ടികളുടെ പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് വാങ്ങാനായി ഹരിപ്പാട് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ ഒക്ടോബര്‍ 29ന്രാവിലെ 10 മണിക്ക് ബന്ധപ്പെട്ട അദ്ധ്യാപകര്‍  എത്തിച്ചേരേണ്ടതാണ്.യാതൊരു കാരണവശാലും യുണിഫോം ,തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ ധരിച്ചെത്തുന്ന കുട്ടികളെ മത്സരത്തിന് പ്രവേശിപ്പിക്കുന്നതല്ല

No comments:

Post a Comment