SUB DIST. QUIZ & TALENT SEARCH REGISTRATION

ഈ കാട്ടാളത്തത്തിനെതിരെ പ്രതികരിക്കുക പ്രതിഷേധിക്കുക - സയന്‍സ് ഇനിഷ്യേറ്റീവ് ,ഹരിപ്പാട്

വികസനത്തിന്റെ പേരില്‍ കോട്ടയം നാഗമ്പടത്ത് നിരവധി പക്ഷിക്കുഞ്ഞുങ്ങളെ നിര്‍ദ്ദാക്ഷണ്യം കൊന്നൊടുക്കിയ പൊതുമരാമത്ത് വകുപ്പിന്റെ നടപടിയോട് പ്രതിഷേധിക്കുക. രാത്രിയുടെ മറവില്‍ വൃക്ഷങ്ങളില്‍ കൂടുകൂട്ടിയിരുന്ന ഇരണ്ട,നീര്‍പ്പറവ കുഞ്ഞുങ്ങളും വംശനാശഭീഷണി നേരിടുന്ന ചേരക്കോഴികുഞ്ഞുങ്ങള്‍ എന്നിവയാണ് വെട്ടിമാറ്റപ്പെട്ട മരങ്ങള്‍ക്കൊപ്പം ഇല്ലാതായത്.
ഏപ്രില്‍-മെയ്, ആഗസ്ത്-സപ്തംബര്‍ മാസങ്ങളിലാണ് നീര്‍പ്പറവകള്‍ കൂടുകൂട്ടുന്നത്. ഒരു മാസംകൂടി ക്ഷമിച്ചിരുന്നെങ്കില്‍  ഒഴിവാക്കാമായിരുന്ന ഈ കൂട്ടക്കുരുതി ഒരു പുരോഗമന സമൂഹത്തിനു ചേര്‍ന്നതാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. മനുഷ്യനേപ്പോലെ തന്നെ ജീവിക്കാനുള്ള അവകാശം ഇവയ്ക്കുമുണ്ടെന്ന തിരിച്ചറിവ് ഇതിനു കൂട്ടുനിന്നവര്‍ക്ക്  ഇല്ലാതെ പോയി എന്നത് ആക്ഷേപകരമാണ് .സപ്തംബറില്‍ കിളികള്‍ കൂടുപേക്ഷിച്ച് പോകുമായിരുന്നിട്ടും ഈ അരുംകൊലക്ക്  ഒപ്പം കൂടിയവരുടെ നടപടികളോട് ‍ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഇനിയും ഇത്തരം സാമൂഹ്യദ്രോഹപരമായ നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവണമെന്ന് സയന്‍സ് ഇനിഷ്യേറ്റീവ് അഭ്യര്‍ത്ഥിക്കുന്നു.മനുഷ്യത്വരഹിതവും നിന്ദ്യവുമായ ഈ നടപടിക്കെതിരെ പ്രകൃതിയെ സ്നേഹിക്കുന്നവരുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് ‍‍ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു

No comments:

Post a Comment