SUB DIST. QUIZ & TALENT SEARCH REGISTRATION

സ്റ്റേറ്റ് ഇന്‍സ്പെയര്‍ അവാര്‍ഡ് എക്സിബിഷന്‍ -അന്‍സില്‍ റഹ്മാന്‍ ദേശീയതലത്തിലേക്ക്

ഹരിപ്പാട് : കോട്ടയത്ത് നടന്ന സ്റ്റേറ്റ് ഇന്‍സ്പെയര്‍ അവാര്‍ഡ് എക്സിബിഷനില്‍ ഹരിപ്പാട് സബ് ജില്ലയിലെ വീയപുരം ഗവ.എച്ച്.എസ്സിലെ അന്‍സില്‍ റഹ്മാന്‍ ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ആലപ്പുഴജില്ലയില്‍ നിന്നും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 30പേരില്‍ നിന്ന് 3 പേര്‍ക്കാണ് ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാനായത്.
          ഹരിപ്പാട് സബ് ജില്ലയില്‍ നിന്നും ഇതാദ്യമായി 4 കുട്ടികള്‍ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ ശ്രീലക്ഷ്മി ദേശീയതലത്തിലേക്ക് മത്സരിക്കാന്‍ യോഗ്യതനേടിയിരുന്നു.അന്‍സില്‍ റഹ്മാനെ ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി ടീച്ചര്‍ സയന്‍സ് ക്ലബ്ബ് സബ് ജില്ലാ അസോസിയേഷന്‍ സെക്രട്ടറി സി.ജി സന്തോഷ് എന്നിവരും ശാസ്ത്രാദ്ധ്യാപകകൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവും അഭിനന്ദിച്ചു.ഹരിപ്പാട് സബ് ജില്ലാസയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സംസ്ഥാനത്ത് ആദ്യമായി നടത്തിയ ഇന്‍സ്പെയര്‍ അവാര്‍ഡ് ജേതാക്കള്‍ക്കുള്ള ക്ലാസ്സുകളുടെ വിജയം കൂടിയായി കുട്ടികള്‍ നേടിയവിജയത്തെ സബ് ജില്ലാസയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ഒരു പ്രസ്താവനയില്‍ വിശേഷിപ്പിച്ചു

No comments:

Post a Comment