പൊതുജനങ്ങളില്‍ ശാസ്ത്രവബോധം വളര്‍ത്തിയെടുക്കുന്നതിന് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രപ്രദര്‍ശനവുമായി ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുന്ന സ്‌പെഷ്യല്‍ ട്രെയിനായ സയന്‍സ് എക്‌സ്പ്രസ് ആഗസ്റ്റ് 12 മുതല്‍ 14 വരെ തിരുവനന്തപുരം സ്റ്റേഷനിലും, ആഗസ്റ്റ് 16 മുതല്‍ 19 വരെ ആലപ്പുഴയിലും ആഗസ്റ്റ് 24 മുതല്‍ 27 വരെ കോഴിക്കോടും ആഗസ്റ്റ് 28 മുതല്‍ 31 വരെ കണ്ണൂര്‍ സ്റ്റേഷനിലും എത്തിച്ചേരും. പ്രവേശനം സൗജന്യമായിരിക്കും
സന്ദര്‍ശന സമയം: രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ. കൂടുതല്‍
വിവരം ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.sciencexpress.in) പ്രദര്‍ശനത്തെക്കുറിച്ചും മറ്റ് പരിപാടികളെക്കുറിച്ചുമുളള വിശദാംശങ്ങള്‍ക്കായി sciencexpress@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ അയക്കുകയോ 9428406407 നമ്പറില്‍ മാനേജരുമായി ബന്ധപ്പെടുകയോ ചെയ്യാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 25 പേര്‍ വീതം അടങ്ങുന്ന ഗ്രൂപ്പുകളായി ജോയ് ഓഫ് സയന്‍സ് ലാബിലെ പഠന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാം. അതിനായിvascsc.jos@gmail.comഎന്ന വിലാസത്തില്‍ മെയില്‍ ചെയ്യുകയോ 942840548 എന്ന നമ്പറില്‍ നേരില്‍ ബന്ധപ്പെടുകയോ ചെയ്യാം.
No comments:
Post a Comment