SUB DIST. QUIZ & TALENT SEARCH REGISTRATION

സബ് ജില്ല സയന്‍സ് സെമിനാര്‍ ഇന്ദുലക്ഷ്മിക്ക് ഒന്നാം സ്ഥാനം വന്ദന രണ്ടാംസ്ഥാനത്ത്

വീയപുരം- വീയപുരം ഗവ.എച്ച്.എസ്സില്‍ വെച്ചുനടന്ന സബ് ജില്ലാ സയന്‍സ് സെമിനാറില്‍ പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്സിലെ എസ് .ഇന്ദുലക്ഷ്മിക്ക് ഒന്നാം സ്ഥാനവും നങ്യാര്‍കുളങ്ങര ബി.ബി.എച്ച്.എസ്സിലെ ടി.വന്ദന രണ്ടാം സ്ഥാനവും നേടി.വിജയികള്‍ക്ക് ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്രമതിടീച്ചര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹരിപ്പാട് സബ് ജില്ലയിലെ 12 ഹൈസ്ക്കൂളുകളില്‍ നിന്നുള്ള കുട്ടികള്മത്സരത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ചെയ്തിരുന്നുവെങ്കിലും 8 സ്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ മാത്രമെ മത്സരത്തില്‍ പങ്കെടുത്തിരുന്നുള്ളു. സെന്റ്തോമസ് എച്ച്.എസ് കാര്‍ത്തികപ്പള്ളി,എസ്.എന്‍.ഡി.പി എച്ച്.എസ് മഹാദേവികാട് , ഗവ.എച്ച്.എസ്.എസ് ആയാപറമ്പ് ,വി.എച്ച്.എസ് .എസ് മുതുകുളം എന്നീ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും മത്സരത്തില്‍ പങ്കെടുക്കാതിരുന്നത്.

No comments:

Post a Comment