SUB DIST. QUIZ & TALENT SEARCH REGISTRATION

ഇന്‍സ്പെയര്‍ അവാര്‍ഡ് എക്സിബിഷന്‍- ഹരിപ്പാട് സബ് ജില്ലയില്‍ നിന്നും സംസ്ഥാനതലത്തിലേക്ക് നാലുപേര്‍


 ഹരിപ്പാട് - ആലപ്പുഴ ലജനത്ത് മുഹമ്മദീയ ഹയര്‍സെക്കന്ററി സ്കൂളില്‍ വെച്ചുനടന്ന റവന്യൂജില്ലാ ഇന്‍സ്പെയര്‍ അവാര്‍ഡ് എക്സിബിഷനില്‍ ചരിത്രത്തിലാദ്യമായി ഹരിപ്പാട് സബ് ജില്ലയില്‍ നിന്നും 4 കുട്ടികള്‍ക്ക് ആഗസ്റ്റ് 27 ന് കോട്ടയത്ത് നടക്കുന്ന സംസ്ഥാന എക്സിബിഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സംഘടിപ്പിച്ച ഇന്‍സ്ഫെയര്‍ -2013 ക്ലാസ്സില്‍ പങ്കെടുത്ത അമ്പലപ്പുഴ സബ് ജില്ലയിലെ ഒരു കുട്ടിയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ശ്രീരാജ്. കെ.വാര്യര്‍ (ഗവ.എച്ച്.എസ്.എസ് ആയാപറമ്പ് ),അന്‍സില്‍ റഹ് മാന്‍ (ഗവ.എച്ച്.എസ് വീയപുരം ),ആശാമോഹന്‍ (എസ്.എന്‍.ട്രസ്റ്റ് എച്ച്.എസ്.എസ് ,പള്ളിപ്പാട് ),ആര്യാ .ജെ (സെന്റ്മേരീസ് യു.പി.എസ് കാരിച്ചാല്‍ ) എന്നീകുട്ടികളാണ് തെരഞ്ഞെടുക്കപ്പെട്ടത്.വിജയികളെ ഹരിപ്പാട് സബ് ജില്ലാസയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ അഭിനന്ദിച്ചു

No comments:

Post a Comment