SUB DIST. QUIZ & TALENT SEARCH REGISTRATION

അദ്ധ്യാപകര്‍ക്ക് പ്രോജക്ടിനേക്കുറിച്ച് ക്ലാസ് ജൂണ്‍ 15 ശനിയാഴ്ച

ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റേയും സയന്‍സ് ഇനിഷ്യേറ്റീവിന്റേയും ആഭിമുഖ്യത്തില്‍ ജൂണ്‍ 15 ശനിയാഴ്ച10 മണിമുതല്‍ ഹരിപ്പാട് ബി.ആര്‍.സിയില്‍ വെച്ച് പ്രോജക്ടിനേക്കുറിച്ച് ക്ലാസ് സംഘടിപ്പിക്കുന്നു. എല്‍.പി,യു.പി.എച്ച്.എസ് വിഭാഗം അദ്ധ്യാപകര്‍ക്കാണ് ക്ലാസ് സംഘടിപ്പിച്ചിട്ടുള്ളത്. ഓരോവിഭാഗത്തില്‍ നിന്നുംകുറഞ്ഞത് ഒരു  അദ്ധ്യാപകന്‍വീതം പങ്കെടുക്കണം. ഉച്ചയ്ക്ക് 2 മണിമുതല്‍ റേഡിയോ സയന്‍ഷ്യയുടെ ആഭിമുഖ്യത്തില്‍ സയന്‍സ് ഇനിഷ്യേറ്റീവ് സംഘടിപ്പിക്കുന്ന സൗണ്ട് റിക്കോര്‍ഡിംഗ് ,സ്ക്രിപ്റ്റ് റൈറ്റിംഗ് എന്നിവയേക്കുറിച്ചുള്ള ക്ലാസ് ഉണ്ടായിരിക്കും. ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ താല്‍പ്പര്യമുള്ള അദ്ധ്യാപകര്‍ക്ക് പങ്കെടുക്കാം. സ്കൂളുകളില്‍ റേഡിയോ പരിപാടികള്‍ തയ്യാറാക്കുന്നതിന് മുന്നോടിയായിട്ടാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന അദ്ധ്യാപകര്‍ ലാപ് ടോപ്പുമായി എത്തിച്ചേരണം

No comments:

Post a Comment